രോ​ഗ​മു​ക്ത​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശു​പ​ത്രി വി​ട്ടു
Saturday, May 23, 2020 11:39 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്- 19 രോ​ഗ​ബാ​ധി​ത​യാ​യി പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും ആ​ശാ വ​ർ​ക്ക​റു​മാ​യ സി​ന്ധു അ​നി(42) രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർജാ​യി. ക​ഴി​ഞ്ഞ 14-ന് ​പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ സെ​ന്‍റിന​ൽ​ സ​ർ​വൈ​ല​ൻ​സ് ടെ​സ്റ്റി​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രോ​ഗ​ബാ​ധി​ത​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 16- ന് ​ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച​യി​ലെ ചി​കി​ത്സ​കൊ​ണ്ട് ഇ​വ​ർ നെ​ഗ​റ്റീ​വാ​യി .

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രോ​ഗ​ബാ​ധി​ത​യാ​യ​തോ​ടെ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം ജി​ല്ലാ ക​ള​ക്ട​ർ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട 140 ഓ​ളം പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ് അ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി.​ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ാദേ​ശി​ക നേ​താ​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ആ​ശ​ങ്ക ഒ​ഴി​യു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്​ച ഇ​വ​ർ രോ​ഗ​മു​ക്ത​യാ​യി ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഹ​ബീ​ബ് ന​സീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ചാ​ത്ത​ന്നൂ​രി​ലെ ര​ണ്ട് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 17 പേ​രു​ണ്ട്. റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ 10 പേ​രും ജെഎ​സ്എം ​ആ​ശു​പ​ത്രി​യി​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഞ്ചു പേ​രും.