അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും ട്രെ​യി​ൻ
Tuesday, June 2, 2020 10:30 PM IST
കൊ​ല്ലം: തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഇ​ന്ന് യു​പി​യി​ലെ ല​ഖ്‌​നൗ​വി​ലേ​ക്ക് തീ​വ​ണ്ടി പു​റ​പ്പെ​ടും. ഇ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മേ കൊ​ല്ലം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ണ്ടാ​യി​രി​ക്കും. നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഒ​ഡി​ഷ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന തീ​വ​ണ്ടി​ക്ക് കൊ​ല്ല​ത്തും തി​രു​വ​ല്ല​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചി​ന് കൊ​ല്ല​ത്തു നി​ന്നും ബം​ഗാ​ളി​ലേ​ക്ക് തീ​വ​ണ്ടി സ​ര്‍​വീ​സു​ണ്ട്. എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ബം​ഗാ​ളി​ലേ​ക്കും തീ​വ​ണ്ടി പു​റ​പ്പെ​ടും. ഇ​തി​ന് കൊ​ല്ല​ത്തും തി​രു​വ​ല്ല​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​ന്പ​തി​ന് കൊ​ല്ല​ത്തു നി​ന്നും ബം​ഗാ​ളി​ലേ​ക്ക് തീ​വ​ണ്ടി സ​ര്‍​വീ​സ് ന​ട​ത്തും.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു

ചാ​ത്ത​ന്നൂ​ർ: മോ​ദി സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്, ജി​ല്ല​യി​ലെ കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബി​ജെ​പി. ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു.
ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജോ​ർ​ജ് കോ​ശി​യേ​യും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജ​സ്റ്റി​ൻ ജോ​ണി​നെ​യും ആ​ദ​രി​ച്ചു​കൊ​ണ്ട് ച​ട​ങ്ങ് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ​തു. ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ശാ​ന്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.