അ​രു​ണോ​ദ​യ​ത്തി​ൽ ഇ​നി മു​ഴ​ങ്ങു​ന്ന​ത് സ്നേ​ഹ​സ​മ്മാ​ന​ത്തി​ന്‍റെ ഫ​സ്റ്റ് ബെ​ൽ
Thursday, June 4, 2020 10:32 PM IST
പ​ത്ത​നാ​പു​രം: ടിവി​യും സ്മാ​ർ​ട്ട്‌ ഫോ​ണും ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എ​സ്. വേ​ണു​ഗോ​പാ​ലി​ന്‍റെ വ​ക ടി​വി അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​മാ​യി.​ ചേ​കം അ​രു​ണോ​ദ​യ​ത്തി​ൽ ദി​ലീ​പി​ന്‍റെ​യും, ജ​ഗ​ദ​മ്മ​യു​ടെ​യും മ​ക്ക​ളാ​യ അ​രു​ണോ​ദും അ​നു​മോ​ദും ക​മു​കും​ചേ​രി സ​ർ​ക്കാ​ർ ന്യൂ ​എ​ൽപി​എ​സി​ലും യു​പിഎ​സി​ലു​മാ​യി മൂ​ന്നി​ലും ഏ​ഴി​ലുമാ​ണ് പ​ഠി​ക്കു​ന്ന​ത്.
സ്കൂ​ളു​ക​ളി​ലും വി​ജ്ഞാ​നോ​ദ​യം ലൈ​ബ്ര​റി​യി​ലും ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു​വെ​ങ്കി​ലും യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത​തു പ​ഠ​ന​ത്തി​ന് ത​ട​സ​മാ​യി​രു​ന്നു.​ പ​ത്ത​നാ​പു​രം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ത രാ​ജേ​ഷ് വ​ഴി വി​വ​ര​മ​റി​ഞ്ഞ വേ​ണു​ഗോ​പാ​ൽ ടി​വി​യു​മാ​യി വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.​ കു​ട്ടി​ക​ളു​ടെ മി​ക​വ് അ​റി​ഞ്ഞാ​ണ് എ​ത്തി​യ​തെ​ന്നും അ​വ​ർ നാ​ളെ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ ആ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ, ലൈ​ബ്ര​റി​ക​ൾ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ മു​ഖേ​ന ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കി​ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ക​ണ്ടാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്ത്‌ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു ഡി. ​നാ​യ​ർ, വാ​ർ​ഡ് അം​ഗം എ​സ്. കൃ​ഷ്ണ​കു​മാ​രി, ലൈ​ബ്ര​റി പ്ര​സി​ഡ​ന്റ്‌ ആ​ർ രാ​ജേ​ഷ്, സു​നി​ത രാ​ജേ​ഷ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി. ​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ക​ലാ-കാ​യി​ക, വാ​യ​നാ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളും പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​രു​മാ​യ ഈ ​കു​ട്ടി​ക​ൾ​ക്ക് ഡി​ഷ്‌, ഇ​ന്‍റ​ർ​നെ​റ്റ്‌ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ ആ​ർ ഉ​ല്ലാ​സ് പ​റ​ഞ്ഞു.