അ​ട​ച്ച നീ​ണ്ട​ക​ര ഹാ​ർ​ബ​ർ മ​ത്സ്യ വി​പ​ണ​ന​ത്തി​നാ​യി തു​റ​ന്ന് ന​ൽ​കി
Sunday, June 7, 2020 12:39 AM IST
ച​വ​റ : താ​ൽ​ക്കാ​ലി​ക​മാ​യി വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി അ​ട​ച്ച നീ​ണ്ട​ക​ര ഹാ​ർ​ബ​ർ ശ​നി​യാ​ഴ്ച്ച ഉ​ച്ച​വ​രെ തു​റ​ന്ന് ന​ൽ​കി. അ​പ്ര​തീ​ക്ഷി​ത​മാ​യി ഹാ​ർ​ബ​ർ അ​ട​ച്ച​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ ഉ​ള്ള ബോ​ട്ടു​ക​ൾ തി​രി​കെ തു​റ​മു​ഖ​ത്ത് എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹാ​ർ​ബ​ർ ഉ​ച്ച​വ​രെ പ്ര​വ​ർ​ത്തി​ക്കേ​ണ്ടി വ​ന്ന​ത്.

ഹാ​ർ​ബ​ർ അ​ട​യ്ക്കു​ന്ന​തി​ന് മു​മ്പ് മ​ത്സ്യബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​ക​ൾ ഇ​നി​യും തി​രി​കെ വ​രാ​നു​ണ്ട്. ഇ​ന്ന​ലെ​യും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​നി ക​ട​ലി​ൽ നി​ന്നും മ​ത്സ്യ ബ​ന്ധ​നം ക​ഴി​ഞ്ഞ് വ​രാ​നു​ള്ള ബോ​ട്ടു​ക​ൾ അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ അ​ടു​പ്പി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് അ​ധി​കൃ​ത​രി​ൽ നി​ന്നും കി​ട്ടു​ന്ന വി​വ​രം.