സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യ്ക്ക് ചി​റ​ക്ക​ര​യി​ൽ തു​ട​ക്ക​മാ​യി
Sunday, June 7, 2020 12:41 AM IST
ചാ​ത്ത​ന്നൂ​ർ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​തൈ വി​ത​ര​ണം ലോ​ക​പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മി​ട്ടു. കൃ​ഷി​വ​കു​പ്പി​ലെ വി​വി​ധ ഫാ​മു​ക​ള്‍, വി​എ​ഫ്പി​സി​കെ, അ​ഗ്രോ​സ​ര്‍​വീ​സ് സെ​ന്‍റ​റു​ക​ള്‍, വ​നം​വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വേ​പ്പ്, ക​റി​വേ​പ്പ്, പ​ല​ത​രം നെ​ല്ലി, പ്ലാ​വ്, മാ​വ്, ബ്ലാ​ത്തി, അ​ഗ​ത്തി, പു​ളി എ​ന്നി​വ​യു​ടെ 3500 ഓ​ളം തൈ​ക​ള്‍ ഇ​തി​നാ​യി എ​ത്തി​ച്ചു.

ഇ​ത്ത​രം തൈ​ക​ള്‍ സൗ​ജ​ന്യ​മാ​യും സ​പ്പോ​ട്ട, പ്ലാ​വ്, മാ​വ്, പേ​ര എ​ന്നി​വ​യു​ടെ ഗ്രാ​ഫ്റ്റ്, ലെ​യ​ര്‍ തൈ​ക​ളും ടി​ഷ്യൂ ക​ള്‍​ച്ച​ര്‍ വാ​ഴ​ത്തൈ​ക​ളും 25 ശ​ത​മാ​നം സൗ​ജ​ന്യ​നി​ര​ക്കി​ലും വി​ത​ര​ണം ന​ട​ത്തി. തൈ​ക​ള്‍ ന​ടു​ന്ന​തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ഉ​ളി​യ​നാ​ട് ജം​ഗ്ഷ​നി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ര്‍.​ദി​പു നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​സു​നി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പി.​അ​നി​ല​കു​മാ​രി, അ​സി.​സെ​ക്ര​ട്ട​റി ആ​ര്‍.​രാ​ജേ​ഷ്, കൃ​ഷി ഓ​ഫീ​സ​ര്‍ ഷെ​റി​ന്‍ എ. ​സ​ലാം, എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി.​എ​സ് എ​ഇ അ​മ്പി​ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലാ​യി എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കൃ​ഷി​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ 3500 ഓ​ളം വൃ​ക്ഷ​ത്തൈ​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ 1500 ഓ​ളം ഫ​ല​വൃ​ക്ഷ​ത്തെ​ക​ളും വ​ച്ചു​പി​ടി​പ്പി​ച്ചു. ഇ​തി​നോ​ടൊ​പ്പം ത​ന്നെ ചി​റ​ക്ക​ര​ക്ഷേ​ത്രം വാ​ര്‍​ഡി​ലെ പ​ച്ച​ത്തു​രു​ത്തി​ലും വൃ​ക്ഷ​ത്തൈ​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ചു. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ങ്ക​ണ​ത്തി​ല്‍ അ​ന്ത​രി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന​ടീ​ച്ച​റു​ടെ ഓ​ര്‍​മ്മ​മ​ര​വും ചി​റ​ക്ക​ര​ത്താ​ഴം ജം​ഗ്ഷ​നി​ല്‍ എ​ഐ​റ്റി​യു​സി നേ​താ​വ് മു​ര​ളീ​ധ​ര​ന്‍റെ ഓ​ര്‍​മ്മ​മ​ര​വും പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ര്‍.​ദി​പു​വും ഉ​ളി​യ​നാ​ട് ജം​ഗ്ഷ​നി​ല്‍ ക​ലാ​ഭ​വ​ന്‍ മ​ണി ഓ​ര്‍​മ്മ​മ​രം ക​ലാ​കാ​ര​ന്‍ ശ്യാം ​ചാ​ത്ത​ന്നൂ​രും ന​ട്ടു​പി​ടി​പ്പി​ച്ചു.