ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Monday, June 29, 2020 11:49 PM IST
ച​വ​റ : ദേ​ശീ​യ​പാ​ത​യി​ല്‍ ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ മൂ​ല​യി​ല്‍ വീ​ട്ടി​ല്‍ ര​വി (60) ആ​ണ് മ​രി​ച്ച​ത്. 28 ന് ​രാ​ത്രി 8.30- ഓ​ടെ പ​ന്മ​ന വെ​റ്റ​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ള​ത്തെ മ​ക​ളു​ടെ വീ​ട്ടി​ല്‍ പോ​യി​ട്ട് ബ​ന്ധു​വി​നൊ​പ്പം ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ല്‍ സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​ന്‍ ബൈ​ക്ക് നി​ര്‍​ത്തു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് ര​വി തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തെ​റി​ച്ച് റോ​ഡി​ലെ മൈ​ല്‍ കു​റ്റി​യി​ല്‍ വീ​ണ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തു​ള്ള​വ​ര്‍ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. ബൈ​ക്കോ​ടി​ച്ച വി​ഷ്ണു​വി​നും പ​രി​ക്കേ​റ്റു. മ​രി​ച്ച ര​വി​യു​ടെ ഭാ​ര്യ : ഷൈ​മ. മ​ക്ക​ള്‍: രാ​ഹു​ല്‍, ന​യ​ന. മ​രു​മ​ക്ക​ള്‍ :രാ​ജേ​ഷ്, ആ​ര്‍​ച്ച.