വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; പ്ര​തി 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ
Friday, July 3, 2020 11:02 PM IST
ശാ​സ്താം​കോ​ട്ട: പ​ട്ടി​ക​ജാ​തി​ പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച ശേ​ഷം വ​ർ​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി.
ആ​ല​പ്പു​ഴ വ​ള്ളി​കു​ന്നം ക​ടു​വി​ങ്ക​ൽ അ​മ്പാ​ടി വീ​ട്ടി​ൽ മ​നോ​ജ് കു​മാ​ർ (39)ആ​ണ് ശാ​സ്താം​കോ​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 2002 ആ​ഗ​സ്റ്റി​ൽ ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
പ്രൈ​വ​റ്റ് ബ​സ് ക്ളീ​ന​റാ​യ പ്ര​തി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം വി​വാ​ഹം ക​ഴി​ക്കാ​തെ ക​ട​ന്നു ക​ള​യു​ക​യും പോ​ലീ​സി​ൽ പി​ടി കൊ​ടു​ക്കാ​തെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യു​മാ​യാ​യി​രു​ന്നുവെന്നാണ് കേസ്.
ഇ​യാ​ൾ നി​ല​വി​ൽ വ​ള്ളി​കു​ന്നം പ്ര​ദേ​ശ​ത്തു താ​മ​സി​ച്ചു വ​രു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ അ​നൂ​പി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ശാ​സ്താം​കോ​ട്ട എ​സ് ഐ ​അ​നീ​ഷ്‌, എ ​എ​സ് ഐ ​മാ​രാ​യ രാ​ജേ​ഷ്, ബി​മ​ൽ ഘോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.