മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റയാൾ ആശുപത്രിയിൽ മ​രി​ച്ചു
Monday, July 6, 2020 1:28 AM IST
ച​വ​റ: മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന അ​റു​പ​തു​കാ​ര​ൻ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര കോ​യി​പ്പു​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് ആ​ന്‍റ​ണി (60) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് ശി​വ​ഗം​ഗ ജി​ല്ല​യി​ൽ ക​ണ്ണ​ല്ലൂ​ർ വി​ല്ലേ​ജി​ൽ കു​മാ​റി​നെ ച​വ​റ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ശ​നി​യാ​ഴ്ച്ച റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ക​ക്കൂ​സ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ ഷാ​ജി ഒ​ളി​വി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് : പ​ന്മ​ന ഇ​ട​പ്പ​ള്ളി കോ​ട്ട​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് മൂ​വ​രും . ജൂ​ലൈ ര​ണ്ടി​ന് രാ​ത്രി​യി​ൽ ഇ​വ​ർ ത​മ്മി​ൽ മ​ദ്യ​പാ​ന​ത്തെ ചൊ​ല്ലി വാ​ക്ക് ത​ർ​ക്ക​വും തു​ട​ർ​ന്ന് അ​ടി​പി​ടി​യും ഉ​ണ്ടാ​യി.

സു​രേ​ഷ് ആ​ന്‍റ​ണി​യെ കു​മാ​റും ഷാ​ജി​യും ചേ​ർ​ന്ന് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി. ക​മ്പി​പാ​ര കൊ​ണ്ട് സു​രേ​ഷി​ന്‍റെ ത​ല​യ്ക്കും മ​റ്റും അ​ടി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ന്ന സു​രേ​ഷി​നെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്ക​വേ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സ്റ്റാ​ൽ​സി​ലെ​സി (കു​ഞ്ഞു​മോ​ൾ). മ​ക്ക​ൾ: ദി​ൽ​ജി​ത്ത് ( ന്യു​സി​ലാ​ൻ​ഡ്) , നീ​തു. മ​രു​മ​ക്ക​ൾ: അ​മാ​നു​ള്ള (രാ​ജു, കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ) , അ​മ്പി​ളി. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് സ​മീ​പ​മു​ള്ള ക്രി​സ്ത്യ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ .