കൂ​ടു​ത​ൽ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​ന്നു
Tuesday, July 7, 2020 11:01 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ൽ കൂ​ടു​ത​ൽ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കാ​ൻ ഐ ​ഷാ പോ​റ്റി എം ​എ​ൽ എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ഓ​രോ പ​ഞ്ചാ​യ​ത്തി​ലും 50 കി​ട​ക്ക​ക​ൾ ഉ​ള്ള ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്രം സ​ജ്ജ​മാ​ക്ക​ണം. കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി 100 കി​ട​ക്ക​ക​ളു​ള്ള ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​വും ഒ​രു​ക്ക​ണം. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി കൊ​ട്ടാ​ര​ക്ക​ര ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.

വാ​ഹ​ന​ം കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി

പ​ത്ത​നാ​പു​രം : പി​ട​വൂ​രി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന, കു​ടും​ബ​ശ്രീ​യ്ക്ക് അ​നു​വ​ദി​ച്ച പു​തി​യ വാ​ഹ​ന​ത്തി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​യ​താ​യി പ​രാ​തി.
വാ​ഹ​ന​ത്തി​ല്‍ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ചി​ത്ര​ത്തി​ലും മ​റ്റി​ട​ങ്ങ​ളി​ലും മൂ​ര്‍​ച്ച​യു​ള​ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​യ നി​ല​യി​ലാ​ണ്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി എം​എ​ല്‍​എ അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തി​ൽ സേ​വി​ക മൊ​ബൈ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് യൂ​ണി​റ്റാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 20 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് സ​ജ്ജ​മാ​ക്കി​യ വാ​ഹ​നം മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി​ച്ച​ത്. ഇ​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​യ​ത്. ​പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
.