പ​ള്ളി​യി​ല്‍ ക​വ​ര്‍​ച്ച: പ്ര​തി പി​ടി​യി​ല്‍
Wednesday, July 8, 2020 10:31 PM IST
അ​ഞ്ച​ല്‍ : പ​ള്ളി​യി​ലെ വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. അ​ഞ്ച​ൽ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കു​ക​യും അ​ൾ​ത്താ​ര​ക്ക​ക​ത്തും ബാ​ൽ​ക്ക​ണി​യി​ലും സ്ഥാ​പി​ച്ചി​രു​ന്ന വ​ഞ്ചി​ക​ള്‍ പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി പി​ടി​യി​ൽ.
ക​ര​വാ​ളൂ​ർ മ​ത്ര വ​ട്ട​മ​ൺ സ​ജി മ​ന്ദി​ര​ത്തി​ൽ സ​നോ​ജ് (45) ആ​ണ് അ​ഞ്ച​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 2018 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഞ്ച​ല്‍ കോ​ളേ​ജ് ജം​ഗ്ഷ​നി​ലേ സെ​ന്‍റ് മേ​രി​സ് ക​ത്തോ​ലി​ക്കാ​പ​ള്ളി​യു​ടെ വാ​തി​ൽ പൊ​ളി​ച്ചാ​യി​രു​ന്നു ക​വ​ര്‍​ച്ച. അ​ഞ്ച​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യ സ​നോ​ജ് നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.