കടയ്ക്കലില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം
Friday, July 31, 2020 10:48 PM IST
കൊ​ല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 120 കി​ട​ക്ക​ക​ളോ​ടെ കാ​ഞ്ഞി​ര​ത്തും​മൂ​ട് എ ​എം ജെ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ചി​കി​ത്സാ കേ​ന്ദ്രം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഡോ​ക്ട​ര്‍​മാ​രും സ്റ്റാ​ഫു​ക​ളും ഉ​ള്‍​പ്പെ​ടെ 18 പേ​രു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​കും. ഇ​വി​ടെ​യു​ള്ള രോ​ഗി​ക​ള്‍ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ടെ​ലി മെ​ഡി​സി​ന്‍ മു​ഖാ​ന്ത​രം ല​ഭ്യ​മാ​ക്കും.
ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​ര്‍​ക്കാ​യി വാ​യ​നാ​മു​റി, സോ​പ്പ്, ബ​ക്ക​റ്റ്, ക​പ്പ്, ടൂ​ത്ത് ബ്ര​ഷ്, പേ​സ്റ്റ് എ​ന്നി​വ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, റോ​ട്ട​റി ക്ല​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ എ​യ​ര്‍ കൂ​ള​ര്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍ തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ക്കി. ക​ട​യ്ക്ക​ല്‍ അ​ബ്ദു​ള്ള​യാ​ണ് കേ​ന്ദ്ര​ത്തി​ന് ആ​വ​ശ്യ​മാ​യ 125 ബെ​ഡു​ക​ളും ത​ല​യി​ണ​ക​ളും ന​ല്‍​കി​യ​ത്.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എം ​എ റ​ഹീം അ​ധ്യ​ക്ഷ​നാ​യി. ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് അ​രു​ണാ​ദേ​വി, ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍ എ​സ് ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍ ല​ത, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ ജി ​നി​ര്‍​മ​ല്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.