ഉ​ദ്ഘാ​ട​നത്തിന് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോൺഗ്രസ്
Saturday, August 1, 2020 10:40 PM IST
കു​ള​ത്തൂ​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ അ​രി​പ്പ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റി​ക​ട​ന്ന് കൂ​ടു​ത​ല്‍ പേ​രെ പ​ങ്കെ​ടു​പ്പി​ച്ച സം​ഘാ​ട​ക സ​മി​തി​ക്കെ​തി​രെ യു​ഡിഎ​ഫ് കു​ള​ത്തൂ​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

അ​രി​പ്പ എംആ​ര്‍ സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം മ​റി​ക​ട​ന്ന് അ​മ്പ​തി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​ദേ​ശ വാ​സി​യാ​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യു​ള്ള വാ​ര്‍​ത്ത വ​ന്ന​തോ​ടെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന് പേ​രോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ രോ​ഗ വ്യാ​പ​ന​ത്തി​നു കൂ​ടു​ത​ല്‍ സാ​ധ്യ​ത ഒ​രു​ക്കു​ന്ന ത​ര​ത്തി​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സം​ഘ​ടി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യുഡിഎ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.