നീ​ണ്ട​ക​ര​യി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ന് ഉ​ൾ​പ്പെ​ടെ കോ​വി​ഡ്
Monday, August 3, 2020 10:39 PM IST
ച​വ​റ: നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​മ്പ​ർ​ക്ക ഭീ​ഷ​ണി​യു​യ​ർ​ത്തി അ​ഞ്ച് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്. പു​ത്ത​ൻ​തു​റ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
രോ​ഗ​ബാ​ധി​ത​രി​ൽ 84 വ​യ​സു​ള്ള വ​യോ​ധി​ക​നും മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടും. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വി​ടെ മൂ​ന്ന് പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​രു​ന്നു. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ പു​ത്ത​ൻ​തു​റ​യി​ൽ ഇ​തു​വ​രെ 16 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പു​ത്ത​ൻ​തു​റ മൂ​ന്നാം വാ​ർ​ഡി​ൽ മൂ​ന്ന് ദി​വ​സം മു​ൻ​പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യാ​പാ​രി​യി​ൽ നി​ന്നാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.
ഇ​യാ​ളു​ടെ ഭാ​ര്യ, മ​ക​ൻ എ​ന്നി​വ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം ബാ​ധി​ച്ചി​രു​ന്നു. ഇ​വ​രി​ൽ നി​ന്നാ​ണ് ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ മ​റ്റു​ള്ള​വ​ർ​ക്ക് കൂ​ടി രോ​ഗം പി​ടി​പെ​ട്ട​ത്. സ​മ്പ​ർ​ക്ക ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ സം​ശ​യ​മു​ള​ള മു​ഴു​വ​ൻ പേ​രു​ടെ​യും സ്ര​വ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. രോ​ഗ​ഭീ​തി ഒ​ഴി​വാ​ക്കാ​ൻ മൂ​ന്നാം വാ​ർ​ഡി​നൊ​പ്പം 2, 12 വാ​ർ​ഡു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.