ജി​ല്ലാ ജ​യി​ലി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി
Monday, August 3, 2020 10:41 PM IST
കൊ​ല്ലം: ജി​ല്ലാ ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. അ​ഗ്നി​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജ​യി​ല്‍ ഓ​ഫീ​സും സെ​ല്ലു​ക​ളും അ​ണു​മു​ക്ത​മാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ നി​രീ​ക്ഷി​ക്കാ​ന്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. ഫ്‌​ളാ​ഷ് തെ​ര്‍​മോ​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ന്തേ​വാ​സി​ക​ളു​ടെ ശ​രീ​രോ​ഷ്മാ​വ് അ​ള​ക്കു​ന്നു​ണ്ട്. 30 പേ​രു​ടെ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ഉ​ട​ന്‍ ന​ട​ത്താ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു.
പ​നി ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ന്തേ​വാ​സി​ക​ളു​ടെ സ്ര​വം പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് 57 പേ​ര്‍​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഗു​രു​ത​ര രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ അ​ഞ്ചു​പേ​രെ പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​രെ ച​ന്ദ​ന​ത്തോ​പ്പ് ഗ​വ​ണ്‍​മെന്‍റ് ഐ​ടിഐ​യി​ല്‍ തു​ട​ങ്ങി​യ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം നി​വാ​സി​യാ​യ ജി​ല്ലാ ജ​യി​ലി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നി​ല്‍ നി​ന്നാ​ണ് അ​ന്തോ​വാ​സി​ക​ള്‍​ക്ക് രോ​ഗം പ​ക​ര്‍​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​ത്. ഒ​രു അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.