വ​ള​ള​ക്കാ​രോ​ട് സ​ർ​ക്കാ​ർ അ​നീ​തി കാ​ണി​ക്കു​ന്നു​വെ​ന്ന്
Wednesday, August 5, 2020 10:45 PM IST
ച​വ​റ: കൊ​റോ​ണ​യു​ടെ പേ​രി​ല്‍ വ​ള​ള​ക്കാ​രോ​ട് സ​ർ​ക്കാ​ർ അ​നീ​തി കാ​ണി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ​ന്‍ സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ രം​ഗ​ത്ത്. ട്രോ​ളി​ങ് നി​രോ​ധ​നം ക​ഴി​ഞ്ഞ് ഹാ​ര്‍​ബ​റു​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ എ​ല്ലാ വ​ള​ള​ങ്ങ​ള്‍​ക്കും ക​ട​ലി​ല്‍ പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണം എ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.
വ​ള​ള​ങ്ങ​ള്‍ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​യാ​ല്‍ ക​ര​യി​ലേ​ക്ക് പെ​ട്ട​ന്ന് തി​രി​ച്ച് വ​രാ​തെ ര​ണ്ട് പേ​ര്‍ മാ​ത്ര​മു​ള​ള ക​രി​യ​ര്‍ വ​ള​ള​ത്തി​ലാ​ണ് മ​ത്സ്യം ഹാ​ര്‍​ബ​റി​ലെ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഹാ​ര്‍​ബ​റി​ല്‍ ആ​ള്‍​ക്കൂ​ട്ടം കാ​ണി​ല്ല. സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന പ്ര​കാ​രം ഒ​ന്നി​ട വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വ​ള​ള​ങ്ങ​ള്‍ പോ​യാ​ല്‍ 17 വ​ള​ള​ങ്ങ​ള്‍ മാ​ത്ര​മേ ക​ട​ലി​ല്‍ പോ​കു​ന്നു​ള​ളു.
17 വ​ള​ള​ങ്ങ​ളി​ലെ ക​രി​യ​ര്‍ വ​ള​ള​ത്തി​ല്‍ മ​ത്സ്യ​വു​മാ​യി നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ലെ​ത്തു​ന്ന​ത് കു​റ​ച്ച് പേ​ര്‍ മാ​ത്ര​മാ​യി​രി​ക്കും. ചൂ​ണ്ട വ​ള​ള​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം 150-മാ​ത്ര​മാ​ണ്. എ​ന്നാ​ല്‍ 150- ബോ​ട്ടു​ക​ള്‍​ക്ക് ക​ട​ലി​ല്‍ പോ​കാ​ന്‍ അ​നു​മ​തി കൊ​ടു​ത്ത​തി​ലൂ​ടെ ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റി​ലെ​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ 1500-ന് ​മു​ക​ളി​ലാ​ണ്. വ​ള​ള​ങ്ങ​ള്‍ നീ​ണ്ട​ക​ര​യി​ലും ബോ​ട്ടു​ക​ള്‍ ശ​ക്തി​കു​ള​ങ്ങ​ര​യി​ലും അ​ടു​ക്ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം.
നീ​ണ്ട​ക​ര​യി​ലു​ള​ള ചൂ​ണ്ട വ​ള​ള​ങ്ങ​ളും പു​ത്ത​ന്‍​തു​റ​യി​ലെ വ​ള​ള​ങ്ങ​ളും ദി​വ​സ​വും ക​ട​ലി​ല്‍ പോ​കാ​ന്‍ അ​നു​മ​തി ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. വ​ള​ള​ക്കാ​രോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ല​വ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍​കൂ​ടി​യ യോ​ഗ​ത്തി​ല്‍ പ​വി​ഴ​പ്പ​റ​മ്പി​ല്‍ പു​ഷ്പ​രാ​ജ​ന്‍, ഷി​ബു, സെ​ബാ​സ്റ്റ്യ​ന്‍, അ​ല്‍​ഫോ​ണ്‍​സ്, ലാ​ല​സ്, അ​നീ​ഷ്, ദി​നേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.