ദുരിതപ്പെയ്ത്ത് തുടരുന്നു
Saturday, August 8, 2020 11:14 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലേ​യും മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ൽ മ​ഴ അ​ല്പം മാ​റി​നി​ന്നെ​ങ്കി​ലും രാ​ത്രി​യോ​ടെ ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. താ​ഴ്ത്ത പ്ര​ദേ​ശ​ങ്ങ​ൾ മി​ക്ക​തും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ആ​റു​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു. ഇ​ന്ന​ലേ​യും നി​ര​വ​ധി വീ​ടു​ക​ൾ മ​ഴ​യി​ൽ നി​ലം​പൊ​ത്തി. കടൽക്ഷോഭത്തെ തുടർന്ന് മു​ണ്ട​യ്ക്ക​ൽ വി​ല്ലേ​ജി​ലെ ബീ​ച്ചി​ന് സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള ആറു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ക​ട​ലി​നോ​ട് ചേ​ർ​ന്ന ആറ് കു​ടും​ബ​ങ്ങ​ളേ​യും മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​യാ​യി. ആ​ൾ​ക്കാ​ർ മാ​റി താ​മ​സി​ക്കാ​ൻ ത​യ്യാ​റാ​യാ​ൽ താ​മ​സി​പ്പി​ക്കാ​ൻ അ​മ്യ​ത കു​ളം സ്കൂ​ളി​ൽ സൗ​ക​ര്യം ഒ​രു​ക്കി.

രൂ​ക്ഷ​മാ​യ മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ജി​ല്ല​യി​ലു​ണ്ടാ​യ​ത് 9,49,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. 40 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ഒ​രെ​ണ്ണം പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്നു. പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ലാ​ണ് ഇ​ന്ന​ലെ മ​ഴ കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച​ത്.

പു​ന​ലൂ​രി​ല്‍ എ​ട്ട് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​തു​ള്‍​പ്പ​ടെ 2,67,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ 12 വീ​ടു​ക​ള്‍ ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്ന് 2,53,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ 12 വീ​ടു​ക​ള്‍ ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്ന​തി​ല്‍ 2,50,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി.

കു​ന്ന​ത്തൂ​രി​ല്‍ മൂ​ന്നും, കൊ​ല്ല​ത്ത് നാ​ലും വീ​ടു​ക​ള്‍ ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്ന​തി​ല്‍ യ​ഥാ​ക്ര​മം 90,000, 69,000 രൂ​പ വീ​തം ന​ഷ്ട​മു​ണ്ടാ​യി. പ​ത്ത​നാ​പു​ര​ത്ത് ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്ന ഒ​രു വീ​ടി​ന് 20,000 രൂ​പ​യും ന​ഷ്ടം ക​ണ​ക്കാ​ക്കി.

ക​ട​ൽ പ്ര​ക്ഷു​ബ്ധ​വും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​വു​മാ​യ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ആ​ഗ​സ്റ്റ് 11 വ​രെ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ ​സു​ഹൈ​ര്‍ അ​റി​യി​ച്ചു.
പ​ത്ത​നാ​പു​രം:​ ക​ല്ല​ട, അ​ച്ച​ന്‍​കോ​വി​ല്‍ ആ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി താ​ലൂ​ക്ക് അ​ധി​കൃ​ത​ര്‍.​

അ​ച്ച​ന്‍​കോ​വി​ല്‍ വ​ന​ത്തി​നു​ള്ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യും നി​ല​വി​ലു​ള്ള​തി​നാ​ല്‍ ഏ​ത് നി​മി​ഷ​വും ആ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്.​ ഇ​തി​നാ​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും തു​റ​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളെ​ല്ലാം ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​
ഇ​ന്ന​ലെ പ​ക​ല്‍ നേ​രി​യ തോ​തി​ല്‍ മ​ഴ കു​റ​ഞ്ഞ​ത് തെ​ല്ലൊ​രാ​ശ്വാ​സ​ത്തി​ന് വ​ക ന​ല്‍​കു​ന്നു​ണ്ട്.​ എ​ന്നാ​ല്‍ അ​ച്ച​ന്‍​കോ​വി​ല്‍ വ​ന​ത്തി​നു​ള്ളി​ല്‍ ഉ​ള്‍​പ്പെ​ടെ മ​ഴ തു​ട​രു​ന്ന​താ​യാ​ണ് സൂ​ച​ന​യു​ള്ള​ത്.​ കാ​ട്ട​രു​വി​ക​ളി​ലും ക​ല്ല​ട​യാ​റി​ന്‍റെ പോ​ഷ​ക ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് കൂ​ടു​ന്നു​മു​ണ്ട്.​ ഇ​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു​മു​ണ്ട്.​ എ​ലി​ക്കാ​ട്ടൂ​ര്‍, ക​മു​കും​ചേ​രി, പ​ട്ടാ​ഴി, പി​റ​വ​ന്തൂ​ര്‍ മേ​ഖ​ല​ക​ളി​ലെ​ല്ലാം ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.​

ഇ​നി​യും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ തെ​ന്മ​ല ഡാം ​തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യും അ​ധി​കൃ​ത​ര്‍ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.​ അ​ച്ച​ന്‍​കോ​വി​ല്‍ വ​ന​ത്തി​നു​ള്ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യാ​ല്‍ പു​ന​ലൂ​ര്‍ -മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലെ അ​ലി​മു​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.​ മ​ഴ തു​ട​ര്‍​ന്നാ​ല്‍ പ​ത്ത​നാ​പു​രം ചെ​മ്മാ​ന്‍​പാ​ല​ത്തി​ലും വെ​ള്ളം ക​യ​റും.​ ക​ല്ലും​ക​ട​വ് വ​ലി​യ തോ​ട്ടി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് കാ​രം​മൂ​ട്, കു​ഴ​വ​ക്കാ​ട് മേ​ഖ​ല​ക​ളി​ല്‍ ഭീ​തി വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്.