എ​സ്എ​സ് സ​മി​തി​യി​ലെ മാ​ങ്ക്രി ദേ​വി ഝാ​ർ​ഖ​ണ്ഡി​ലേ​ക്ക്
Friday, August 14, 2020 10:42 PM IST
കൊ​ല്ലം: എ​സ്എ​സ് സ​മി​തി അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ മാ​ങ്ക്രി ദേ​വി​ക്ക് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന് സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ കാ​രു​ണ്യ വ​ർ​ഷം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ അ​ന്തേ​വാ​സി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​ൻ എ​സ്എ​സ് സ​മി​തി​യെ സ​ഹാ​യി​ച്ചു വ​രു​ന്ന ആ​സ്പ​യ​റിം​ഗ് ലൈ​വ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​നീ​ഷ് ആ​ണ് മാ​ങ്ക്രി ദേ​വി​യു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.
കൊ​ല്ലം ദേ​ശീ​യ​പാ​ത​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും താ​വ​ള​മാ​ക്കി​യി​രു​ന്ന മാ​ങ്ക്രി ദേ​വി കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ല്ലെ​റി​യു​ക​യും ചെ​യ്യു​ക പ​തി​വാ​യി​രു​ന്നു. ഇ​ര​വി​പു​രം എ​സ്ഐ കെ.​ജി മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2019 ഓ​ഗ​സ്റ്റ് 30ന് ​നാ​ണ് മാ​ങ്ക്രി ദേ​വി​യെ എ​സ്എ​സ് സ​മി​തി​യി​ൽ എ​ത്തി​ച്ച​ത്.
ചി​കി​ത്സ​യെ​ത്തു​ട​ർ​ന്ന് രോ​ഗം ഭേ​ദ​മാ​യ അ​വ​സ്ഥ​യി​ൽ സ്വ​ന്തം നാ​ടും ഭ​ർ​ത്താ​വി​ന്‍റെ പേ​രും പ​റ​ഞ്ഞ​താ​ണ് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്.
ഝാ​ർ​ഖ​ണ്ഡ് റാ​ഞ്ചി സ്വ​ദേ​ശി​യും ക​ൽ​ക്ക​രി ഖ​നി ജീ​വ​ന​ക്കാ​ര​നു​മാ​യ ഭ​ദു​വാ ഗ​ഞ്ചു​വാ​ണ് മാ​ങ്ക്രി ദേ​വി​യു​ടെ ഭ​ർ​ത്താ​വ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ല് മ​ക്ക​ളു​ടെ മാ​താ​വാ​ണ് മാ​ങ്ക്രി ദേ​വി. മൂ​ന്നു വ​ർ​ഷം മു​ൻ​പാ​ണ് മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് വീ​ടു വി​ട്ട് ഇ​റ​ങ്ങി​യ​ത്. യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു വ​ന്നാ​ലു​ട​ൻ മാ​ങ്ക്രി ദേ​വി​യെ സ്വ​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് സ​മി​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​റ​ഞ്ഞു.