വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Thursday, September 24, 2020 1:44 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു. കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ പേ​ഴു​വി​ള വീ​ട്ടി​ൽ നി​സാ​മു​ദീ​ൻ (42) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​നം എ​ടു​ക്കു​ന്ന​തി​നാ​യി സു​ഹൃ​ത്തു​മാ​യി പോ​യി തി​രി​കെ വ​ര​വേ അ​ഞ്ച​ല്‍ ച​ന്ത​മു​ക്കി​ല്‍ പാ​ത​യു​ടെ ന​ടു​ക്ക് ഭാ​ഗ​ത്താ​യി സ്ഥാ​പി​ച്ചി​രു​ന്ന ഡി​വൈ​ഡ​റി​ല്‍ നി​സാ​മു​ദീ​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​സാ​മി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ നി​സാം ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ച​ന്ത​മു​ക്കി​ലെ ഈ ​ഡി​വൈ​ഡ​റി​ല്‍ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.