വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: സഹോദരങ്ങൾ പി​ടി​യിൽ
Monday, October 19, 2020 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: വ​ധ​ശ്ര​മ​ക്കേ​സി​ൽ ജാ​മ്യം കി​ട്ടി​യി​റ​ങ്ങി​യ മ​രു​ത​മ​ൺ​പ​ള്ളി പൊ​യ്ക​വി​ള​വീ​ട്ടി​ൽ സേ​തു​രാ​ജ​നെ (55) വീ​ട്ടി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു​ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പൂ​യ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.
മ​രു​ത​മ​ൺ​പ​ള്ളി ഗൗ​രി ശ​ങ്ക​ര​ത്തി​ൽ ജ​ല​ജ​ൻ (39), സ​ഹോ​ദ​ര​ൻ മ​രു​ത​മ​ൺ​പ​ള്ളി അ​മ്പാ​ടി മ​ന്ദി​ര​ത്തി​ൽ തി​ല​ജ​ൻ (41) എന്നിവരെയാ​ണ് പൂ​യ​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​നോ​ദ് ച​ന്ദ്ര​നന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ല​ജ​നെ ന​ടു​റോ​ഡി​ലി​ട്ട് വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യി​രു​ന്ന സേ​തു​രാ​ജ​ൻ അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.
വൈ​രാ​ഗ്യം കാ​ര​ണ​മാ​ണ് തി​ല​ജ​നും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് സേ​തു​രാ​ജ​നെ കൊ​ല്ലാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്. കൊ​ട്ടേ​ഷ​ൻ സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​താ​യും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.