ഡോ​ക്ട​ർ ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്
Tuesday, October 27, 2020 1:43 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​ര​നാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. കാ​ർ ഓ​ടി​ച്ച ആ​ല​പ്പു​ഴ വ​ണ്ടാ​നം സ്വ​ദേ​ശി​യാ​യ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു​സം​ഭ​വം. ക​രു​നാ​ഗ​പ്പ​ള്ളി മെ​ട്രോ സ്കാ​നിം​ഗ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​നും കോ​ട്ട​യം കോ​ടി​മ​ത സ്വ​ദേ​ശി​യു​മാ​യ അ​ന​ന്തു​വി​നാ​ണ്പ​രി​ക്കേ​റ്റ​ത്. സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ രാ​ത്രി ഡ്യൂ​ട്ടി​ക്കു വ​രി​ക​യാ​യി​രു​ന്ന അ​ന​ന്തു​വി​നെ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ന്തു കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. കാ​ർ ഓ​ടി​ച്ച ഡോ​ക്ട​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.