കു​രീ​പ്പു​ഴ മാ​ലി​ന്യ സം​സ്‌​ക​ര​ണം: വി​ഷ​യാ​വ​ത​ര​ണ യോ​ഗം ഒന്നിന്
Thursday, October 29, 2020 10:50 PM IST
കൊ​ല്ലം: കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​രീ​പ്പു​ഴ ച​ണ്ടി ഡി​പ്പോ​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ്യ​ക്ത​ക​ളും ആ​ശ​ങ്ക​ക​ളും അ​വ​സാ​നി​പ്പി​ക്കാ​ന്‍ വി​ഷ​യാ​വ​ത​ര​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി മ​ന്ത്രി ജെ ​മേ​ഴ്സി​കു​ട്ടി​യ​മ്മ. ഒ​ന്നിന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ രാ​വി​ലെ 11ന് കാ​ങ്ക​ത്ത്മു​ക്ക് സ​ണ്‍ ബേ ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ശാ​സ്ത്രീ​യ​മാ​യി ഗ്രീ​ന്‍ ട്രി​ബൂ​ണ​ലി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​ക​ളും ആ​ശ​ങ്ക​ക​ളും നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ഡി​പ്പോ​യി​ല്‍ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ള്‍ പി​ന്തു​ട​ര്‍​ന്നു​ള്ള മാ​ലി​ന്യ സം​സ്‌​ക​ര​ണം പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യം മു​ന്‍​നി​ര്‍​ത്തി ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​ള്ള ആ​ധു​നി​ക സം​സ്‌​ക​ര​ണ രീ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍. ജ​ന​സാ​ന്ദ്ര​ത വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് മാ​ലി​ന്യ നി​ക്ഷേ​പ​വും വ​ര്‍​ധി​ക്കു​ന്നു​ണ്ട്, മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കേ​ണ്ട​തു​ണ്ടെന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി. പ​ല​കു​റി പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും എ​തി​ര്‍​പ്പു​മാ​യി നി​ല്‍​ക്കു​ന്ന ചി​ല​ര്‍ അ​ത് മ​ന​സി​ലാ​ക്കാ​ന്‍ വി​മു​ഖ​ത കാ​ട്ടു​ന്ന​താ​യി മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യി​ല്‍ നി​ന്നും പ​ല​രും ബോ​ധ​പൂ​ര്‍​വ്വം വി​ട്ടു​നി​ല്‍​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.
പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍, സ​മ​ര​സ​മി​തി പ്ര​തി​നി​ധി​ക​ള്‍, പ​രി​സ്ഥി​തി​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഡി​പ്പോ​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ബ​യോ മൈ​നി​ംഗ് പോ​ലു​ള്ള ആ​ധു​നി​ക മാ​ലി​ന്യ സം​സ്‌​ക​ര​ണ രീ​തി​ക​ളെ സം​ബ​ന്ധി​ച്ച മു​പ്പ​ത് മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. അ​വ്യ​ക്ത​ത​ക​ള്‍ പ​രി​ഹ​രി​ച്ച് പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണ രീ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എ​സ്.ഗീ​താ​കു​മാ​രി, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ തൃ​ദീ​പ് കു​മാ​ര്‍, വി.കെ അ​നി​രു​ദ്ധ​ന്‍, കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.