ച​ട​യ​മം​ഗ​ലത്തെ മനമറിയാൻ ആവേശം ചോരാതെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Thursday, November 19, 2020 10:39 PM IST
ആ​യൂ​ര്‍ : ജി​ല്ലാപ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​റ​ല്‍ ഡി​വി​ഷ​നാ​യ ച​ട​യ​മം​ഗ​ലം ഇ​ക്കു​റി ക​രു​ത്ത​രു​ടെ പോ​ര​ാട്ട​ത്തി​നാ​കും സാ​ക്ഷ്യം വ​ഹി​ക്കു​ക. കാ​ല​ങ്ങ​ളാ​യി ഇ​ട​തു​മു​ന്ന​ണി​യു​ടെ കു​ത്ത​ക​യാ​യ ച​ട​യ​മം​ഗ​ലം ഡി​വി​ഷ​നി​ല്‍ സി​പി​ഐ പ്ര​തി​നി​ധി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ച​ട​യ​മം​ഗ​ലം, ഇ​ള​മാ​ട്, വെ​ളി​നെ​ല്ലൂ​ര്‍, നി​ല​മേ​ല്‍, ക​ട​യ്ക്ക​ല്‍, ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള 53 വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ജി​ല്ലാപ​ഞ്ചാ​യ​ത്ത് ച​ട​യ​മം​ഗ​ലം ഡി​വി​ഷ​ന്‍. ക​ഴി​ഞ്ഞ ത​വ​ണ വ​നി​താ സം​വ​ര​ണ​ത്തി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച ഇ ​എ​സ് ര​മാ​ദേ​വി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
സി​റ്റിം​ഗ് ഡി​വി​ഷ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ ഇ​ക്കു​റി ഇ​ട​ത് മു​ന്ന​ണി രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ സാം ​കെ ഡാ​നി​യേ​ലി​നെ​യാ​ണ്. വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് എ​ത്തി​യ സാം ​കെ ഡാ​നി​യേ​ല്‍ നി​ല​വി​ല്‍ സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ്‌ അം​ഗ​മാ​ണ്. കു​റ​ഞ്ഞ പ്രാ​യ​ത്തി​ല്‍ ത​ന്നെ ഇ​ള​മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യും ക​ഴി​ഞ്ഞ ത​വ​ണ ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യും ഭ​ര​ണ പ​രി​ച​യം കൈ​മു​ത​ലാ​ക്കി​യ സാം ​കെ ഡാ​നി​യേ​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ വി​ജ​യം എ​ളു​പ്പ​ത്തി​ലാ​കും എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്കും സി​പി​ഐ​ക്കും ഉ​ള്ള​ത്.
എ​ന്നാ​ല്‍ കൈ​വി​ട്ട ഡി​വി​ഷ​ന്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ യു​ഡി​എ​ഫ് ക​ള​ത്തി​ല്‍ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യ വി ​ഒ സാ​ജ​നെ​യാ​ണ്. ‌
കെ ​എ​സ് യു ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ്‌ അം​ഗം, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​യും പ്ര​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​മാ​യി കോ​ൺ​ഗ്ര​സ് ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ജ​ന്‍ പ്ര​ദേ​ശ​ത്തെ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. നാ​ല് ദ​ശാ​ബ്ദ​ത്തെ പൊ​തു​പ്ര​വ​ര്‍​ത്ത​ന പ​രാ​മ്പ​ര്യ​വു​മാ​യി മ​ത്സ​ര രം​ഗ​ത്ത് എ​ത്തി​യ സാ​ജ​നി​ലൂ​ടെ ഡി​വി​ഷ​ന്‍ തി​രി​കെ പി​ടി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലും ആ​ത്മ​വി​ശ്വാ​സ​ത്തി​ലു​മാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍.
അ​തേ​സ​മ​യം ഇവര്‍​ക്കെ​തി​രെ ച​ട​യ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യെ​യാ​ണ് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ഡി​എ ഇ​ക്കു​റി മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. മ​നു ദീ​പം ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. എ​ബി​വി​പി​യി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് എ​ത്തി​യ മ​നു ദീ​പം പ്ര​ദേ​ശ​ത്ത്‌ സ​ജീ​വ സാ​നി​ധ്യ​മാ​ണ്.
ബി​ജെ​പി​യു​ടെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ്, ഇ​ട്ടി​വ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ്, ച​ട​യ​മം​ഗ​ലം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്‌.
മ​നു​വി​ലൂ​ടെ മി​ക​ച്ച ഒ​രു പോ​രാ​ട്ടം ന​ട​ത്താ​നാ​കും എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് എ​ന്‍​ഡി​എ നേ​തൃ​ത്വം പ​ങ്കു​വ​യ്ക്കു​ന്ന​ത്.