ചവറയിൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്നു
Friday, November 20, 2020 10:46 PM IST
ച​വ​റ: യു​ഡി​എ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ച​വ​റ ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി സി.​പി. സു​ധീ​ഷ് കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്നു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ കേ​ര​ള​ത്തി​ൽ വ​ലി​യ മാ​റ്റ​മാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും ഭ​ര​ണ ത​ല​വ​ന്‍റെ ഓ​ഫീ​സും മ​റ്റ് കേ​ന്ദ്ര​ങ്ങ​ളും ക​ള്ള​ക്ക​ട​ത്ത് കേ​ന്ദ്ര​ങ്ങ​ൾ ആ​യെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പെ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ കൈ​യാ​മം വെ​യ്ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ എംപി പ​റ​ഞ്ഞു. ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു എം ​പി. യു​ഡി​എ​ഫി​ന്‍റെ തി​രി​ച്ചു വ​രു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്. അ​ധോ​ലോ​ക​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി കേ​ര​ള​ത്തെ മാ​റ്റി. എ​ൽ​ഡി​എ​ഫ് എ​ന്ന വാ​ക്ക് ഉ​ച്ച​രി​ക്കാ​ൻ പോ​ലും ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്നു. സ​മ്പ​ത്ത് ഒ​ഴു​ക്കി ബി ​ജെ പി ​പ്ര​ച​ര​ണം സ​ജീ​വ​മാ​ക്കി​യെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി​യും ആ​ർ എ​സ് പി ​നേ​താ​വു​മാ​യ ഷി​ബു ബേ​ബി ജോ​ൺ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ​പി. ജ​ർ​മി​യാ​സ് , കെ .​സു​രേ​ഷ് ബാ​ബു , കെ ​എ​സ് വേ​ണു​ഗോ​പാ​ൽ, സു​ൽ​ഫി​ക്ക​ർ സ​ലാം, മു​ല്ല​ശേരി ഗോ​പ​ൻ, കോ​ഞ്ചേ​രി ഷം​സു​ദീ​ൻ, ഇ.​യൂ​സു​ഫ് കു​ഞ്ഞ് എ.​എം സാ​ലി, സി.​പി. സു​ധീ​ഷ് കു​മാ​ർ, ച​ക്ക​നാ​ൽ സ​ന​ൽ, ജ​സ്റ്റി​ൻ ജോ​ൺ, കി​ണ​റു​വി​ള സ​ലാം, ഫ്രാ​ൻ​സി​സ് ജെ.​നെ​റ്റൊ, സ​ന്തോ​ഷ് തു​പ്പാ​ശേരി തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.