പുനലൂരിൽ മത്സരചിത്രം തെളിഞ്ഞു
Sunday, November 22, 2020 10:06 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞ​തോ​ടെ മു​ന്ന​ണി​ക​ളു​ടെ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​യി. പ​ല പ്ര​മു​ഖ​രും മ​ത്സ​ര​രം​ഗ​ത്തി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന പ്ര​ത്യേ​ക​ത​യും നി​ല​വി​ലു​ണ്ട്. മു​ൻ ചെ​യ​ർ​മാ​ൻ എം.​എ.​രാ​ജ​ഗോ​പാ​ലും നി​ല​വി​ലെ ചെ​യ​ർ​മാ​ൻ കെ.​എ.​ല​ത്തീ​ഫും, സി​പി​ഐ​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​നും ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തി​ല്ല.
പ്ര​തി​പ​ക്ഷ​ത്തെ പ്ര​മു​ഖ​രെ​ല്ലാം ത​ന്നെ മ​ത്സ​ര രം​ഗ​ത്ത് സ​ജീ​വ​മാ​യി​ട്ടു​ണ്ട്. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ എ​ബ്ര​ഹാം ജോ​ർ​ജും എ​ൻ.​സു​ന്ദ​രേ​ശ​നും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​നും മ​ത്സ​രി​ക്കു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ടൂ​ർ ജ​യ​പ്ര​സാ​ദ്, ജി.​ജ​യ​പ്ര​കാ​ശ്, സ​ഞ്ജു ബു​ഖാ​രി, സാ​ബു അ​ല​ക്സ്, ബി​ജു കാ​ർ​ത്തി​കേ​യ​ൻ തു​ട​ങ്ങി​യ​വ​രെ​ല്ലാം മ​ത്സ​ര രംഗത്തുണ്ട്.
സി​പിഎ​മ്മി​ൽ നി​ന്ന് ജി​ജി .കെ .​ബാ​ബു, ഡി.​ദി​നേ​ശ​ൻ, ബി​നോ​യ് രാ​ജ​ൻ എ​ന്നി​വ​ർ മ​ത്സ​രി​ക്കു​മ്പോ​ൾ സി​പി​ഐ നേ​താ​ക്ക​ളാ​യ അ​ഡ്വ.​അ​ന​സും ജ​യ​നാ​ഥ​നും ജെ.​ഡേ​വി​ഡും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.​ എ​ൽ​ഡി​എ​ഫ് കൂ​ടു​ത​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഇ​ക്കു​റി അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്.
ബി​ജെ​പി​യും പു​തു​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് കൂ​ടു​ത​ലും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.​ നി​ല​വി​ലു​ള്ള 35 വാ​ർ​ഡു​ക​ളി​ൽ 28 സീ​റ്റു​ക​ളി​ലാ​ണ് എ​ൻഡി​എ മ​ത്സ​രി​ക്കു​ന്ന​ത്. 25 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും മൂ​ന്നു സീ​റ്റു​ക​ളി​ൽ ബിഡി​ജെ​എ​സു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പ​വ​ർ​ഹൗ​സ് വാ​ർ​ഡി​ൽ ബിജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ റാ​ണി ഝാ​ൻ​സി​യാ​ണ് ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി. 21 വ​യ​സു ക​ഴി​ഞ്ഞ എ​ബി​വി​പി നേ​താ​വി​നെ​ത്ത​ന്നെ​യാ​ണ് ഇ​വി​ടെ ബി​ജെപി രം​ഗ​ത്തി​റ​ക്കി​യി​രിക്കു​ന്ന​ത്. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ബി​ജെ​പി​യ്ക്കുവേ​ണ്ടി അ​ങ്കം കു​റി​ക്കു​ന്നു​ണ്ട്.
ക​ലു​ങ്കും മു​ക​ൾ വാ​ർ​ഡി​ൽ അ​തി​ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ ജ​യ​പ്ര​കാ​ശും സി​പി​എ​മ്മി​ലെ ജി​ജി‌.കെ.​ബാ​ബു​വു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബിജെപി​യു​ടെ യു​വ നേ​താ​വ് രാ​ജീ​വും മ​ത്സ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. പ​ത്തേ​ക്ക​ർ വാ​ർ​ഡി​ലും ക​ടു​ത്ത പോ​രാ​ട്ട​മാ​ണ്. മു​ൻ പ്ര​താ​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ എ​ബ്ര​ഹാം ജോ​ർ​ജ് കേ​ര​ളാ കോ​ൺ​ഗ്ര​സ് - ബി​യി​ലെ ഷൈ​നി​നെ​യാ​ണ് ഇ​വി​ടെ നേ​രി​ടു​ന്ന​ത്. ബി​ജെ​പി സ്വ​ത​ന്ത്ര​നാ​യി മ​നോ​ജ് കു​മാ​റും സ​ജീ​വ​മാ​ണ്.
പേ​പ്പ​ർ​മി​ൽ, നേ​താ​ജി വാ​ർ​ഡു​ക​ളി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ​ര​വ് ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ന്മാ​ർ ര​ണ്ടു വാ​ർ​ഡു​ക​ളി​ലാ​യി ഇ​വി​ടെ അ​ങ്കം കു​റി​യ്ക്കു​ന്നു​ണ്ട്. ജേ​ഷ്ഠ​ൻ കൃ​ഷ്ണ​സ്വാ​മി സ്വ​ത​ന്ത്ര​നാ​യി പേ​പ്പ​ർ​മി​ൽ വാ​ർ​ഡി​ൽ മ​ത്സ​രി​യ്ക്കു​മ്പോ​ൾ അ​നു​ജ​ൻ ജ​നാ​ർ​ദ്ദ​ന​ൻ സ്വാ​മി ചെ​മ്മ​ന്തൂ​ർ വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്. നേ​താ​ജി വാ​ർ​ഡി​ലും തീ ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.​ നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ സിപി​എ​മ്മി​ലെ അ​ജി ആ​ന്‍റ​ണി​യെ​യാ​ണ് ഇ​വി​ടെ നേ​രി​ടു​ന്ന​ത്. ബി​ജെപി​യു​ടെ സ​ന്തോ​ഷ് കു​മാ​റും സ്വ​ത​ന്ത്ര​ന്മാ​രാ​യി അ​യ്യ​പ്പ രാ​ജ്, എ.​കെ.​ന​വാ​സ് എ​ന്നി​വ​രും രം​ഗ​ത്തു​ണ്ട്. മ​ത്സ​രം മു​റു​കു​ന്ന​തോ​ടെ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ.