ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷോ​ക്കേ​റ്റ് മ​രി​ച്ചു
Monday, November 23, 2020 12:36 AM IST
കൊ​ട്ടാ​ര​ക്ക​ര : മി​ച്ച ഭൂ​മി​യി​ലെ ടാ​ർ​പ്പ​യി​ട്ട വീ​ട്ടി​ൽ നി​ന്ന ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. വെ​ളി​യം മ​റ​വ​ൻ കോ​ട് മി​ച്ച​ഭൂ​മി ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ലെ അ​ജോ ഭ​വ​നി​ൽ ജോ​സി​ന്‍റെ​യും അ​നി​ത​യു​ടെ​യും മ​ക​ൾ അ​ജ്നാ ജോ​സ് (11) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി ഫാ​നി​ന്‍റെ ഇ​ൻ​സു​ലേ​ഷ​ൻ പോ​യ പ്ല​ഗ് ഊ​രു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ളി​യോ​ട് എ​സ്ആ​ർ​യു​പി​എ​സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ൻ : അ​ജോ. പൂ​യ​പ്പ​ള്ളി പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.