പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി
Tuesday, December 1, 2020 10:25 PM IST
കു​ണ്ട​റ: പ​ന​യം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ൺ വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്കെ​തി​രെ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പെ​രു​മ​ൺ വി​ജ​യ​കു​മാ​റി​നെ കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി.
പാ​ർ​ട്ടി നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥി ച​ർ​ച്ച ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് വി​ജ​യ​കു​മാ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ഡി​സി​സി അം​ഗ​വും ദീ​ർ​ഘ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ മോ​ഹ​ൻ പെ​രി​നാ​ടി​നെ പാ​ർ​ട്ടി നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടും വി​ജ​യ​കു​മാ​ർ പി​ൻ​വാ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് വി​ജ​യ​കു​മാ​റി​നെ പു​റ​ത്താ​ക്കി​യ​ത്.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​ട​പ്പാ​ക്ക​ട ഡി​വി​ഷ​നി​ലെ യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ശ കൃ​ഷ്ണ​ന് റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന ഒ. ​ജ​യ​ശ്രീ​യെ പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ബി​ന്ദു​കൃ​ഷ്ണ അ​റി​യി​ച്ചു.