പ​ത്ര​വി​ത​ര​ണ രം​ഗ​ത്തു​നി​ന്ന് മ​ത്സ​ര​ഗോ​ദ​യി​ലേ​ക്ക് ‌
Wednesday, December 2, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ദീ​പി​ക ഏ​ജ​ന്‍റു​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു സ​ജീ​വ​മാ​ണ്. ജി​ല്ല​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന പ്ര​മു​ഖ​രി​ൽ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.‌

ഇ​ര​വി​പേ​രൂ​ർ ആ​റാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് (ബാ​ബു പൊ​ടി​പ്പാ​റ) ദീ​പി​ക ഏ​ജ​ന്‍റു കൂ​ടി​യാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി പൊ​തു​രം​ഗ​ത്തു സ​ജീ​വ​മാ​ണ് തോ​മ​സ്.
ആ​ല​പ്ര ഏ​ജ​ന്‍റ് ജി​തേ​ഷ് (ലാ​ൽ ആ​ല​പ്ര) മ​ണി​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ്.

മ​ല്ല​പ്പ​ള്ളി ഏ​ജ​ന്‍റും പ്രാ​ദേ​ശി​ക ലേ​ഖ​ക​നു​മാ​യ ടി. ​തോം​സ​ണി​ന്‍റെ ഭാ​ര്യ സൂ​സ​ൻ തോം​സ​ൺ ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്നു. 2010 - 15 കാ​ല​യ​ള​വി​ലും മെം​ബ​റാ​യി​രു​ന്ന സൂ​സ​ൻ ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു.

നെ​ല്ലി​ക്കാ​ല ഏ​ജ​ന്‍റ് ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൾ സൂ​സ​ൻ ഏ​ബ്ര​ഹാം നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13 -ാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്. സൂ​സ​ൻ നേ​ര​ത്തെ 2010 - 15 കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രു​ന്നു.

കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​റി​യാ​മ്മ കോ​ശി മു​ക്കൂ​ർ ഏ​ജ​ന്‍റ് തോ​മ​സ് കെ. ​കോ​ശി​യു​ടെ ഭാ​ര്യ​യാ​ണ്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ 30-ാം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റി​ബേ​ക്ക ബി​ജു ന​ന്നു​വ​ക്കാ​ട് ഏ​ജ​ന്‍റ് ബി​ജു തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​ണ്.‌
ചെ​ങ്ങ​രൂ​ർ ഏ​ജ​ന്‍റ് പി.​വി. വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ അ​ജി​ൻ പ​റ​യ​കു​ന്നി​ൽ കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം​വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്. ‌