ഒ​ടു​വി​ൽ നാ​ടു​ണ​ർ​ന്നു ; ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളു​മാ​യി അ​വ​സാ​ന​ഘ​ട്ടം
Thursday, December 3, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം മൂ​ന്നു​ദി​ന​ങ്ങ​ൾ കൂ​ടി അ​വ​ശേ​ഷി​ക്കു​ന്പോ​ൾ നാ​ടെ​ങ്ങും ഉ​ത്സ​വ​പ്ര​തീ​തി. കോ​വി​ഡ് ഭീ​ഷ​ണി വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം അ​ല്പ​മെ​ങ്കി​ലും വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ എ​ത്തി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും.

പ​ത്തു​മാ​സ​ത്തി​നു​ശേ​ഷം മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ൾ കേ​ട്ടു​തു​ട​ങ്ങി. മാ​റാ​ല പി​ടി​ച്ചു​കി​ട​ന്ന മൈ​ക്ക് സെ​റ്റു​ക​ളും ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ശ​ബ്ദ​സം​വി​ധാ​ന ഉ​ട​മ​ക​ളും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ശ​ബ്ദ​പ്ര​ചാ​ര​ണ​ങ്ങ​ൾ കേ​ട്ടു​തു​ട​ങ്ങി​യ​ത്. മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ ഒ​രു വാ​ഹ​നം മാ​ത്ര​മാ​ണ് ത്രി​ത​ല സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള​ത്. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ൾ​ക്കും വി​ട ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​ദ്യ​വാ​രം കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം ആ​രം​ഭി​ച്ച​തോ​ടെ അ​ട​ച്ചു​പൂ​ട്ടി​യ ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​കാ​ലം നേ​രി​യ ആ​ശ്വാ​സ​മാ​യ​ത്.

പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കേ​ണ്ടി വ​ന്ന​തോ​ടെ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ചെ​ല​വു ചു​രു​ക്കാ​നും ശ്ര​മ​മു​ണ്ട്. പൊ​തു​യോ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യാ​ണ് പ്ര​ചാ​ര​ണം. സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്രം പ്ര​സം​ഗി​ച്ചു​പോ​കു​ക​യാ​ണ് പു​തി​യ രീ​തി. മൈ​ക്ക് കെ​ട്ടി​യു​ള്ള ക​വ​ല പ്ര​സം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ക​രം പ​ര്യ​ട​ന തു​ട​ക്ക​ത്തി​ലും സ​മാ​പ​ന​ത്തി​ലും ചെ​റി​യ യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കും.

ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ സം​യു​ക്ത​മാ​യാ​ണ് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ കു​റ​ഞ്ഞ​ത് മൂ​ന്നു​ദി​വ​സ​മെ​ടു​ത്താ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ൾ നാ​ളെ​ക്കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് എ​ല്ലാ​വ​രു​ടെ​യും പ​രി​പാ​ടി. ജി​ല്ല, സം​സ്ഥാ​ന നേ​താ​ക്ക​ൾ കൂ​ടി സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ലെ​ത്തു​ന്ന​ത് ആ​വേ​ശ​മാ​യി.