മൈ​ല​പ്ര ഉ​റ​പ്പി​ക്കും മു​ന്പേ വി​മ​ത​പ്പ​ട​ വെല്ലുവിളി
Friday, December 4, 2020 10:23 PM IST
മൈ​ല​പ്ര: കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ന്ന പാ​ര​ന്പ​ര്യ​മു​ള്ള മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കു​റി വി​മ​ത​രു​ടെ അ​ര​ങ്ങേ​റ്റം വേ​ണ്ടു​വോ​ള​മു​ണ്ട്. എ​ൽ​ഡി​എ​ഫി​ൽ സീ​റ്റു നി​ർ​ണ​യ​ത്തി​ലെ ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും പ​രി​ഹ​രി​ച്ചാ​ണ് പ്ര​ചാ​ര​ണ​രം​ഗ​ത്തി​റ​ങ്ങി​യ​ത്. കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പു പോ​രി​ലും വി​മ​ത​രു​ടെ വ​ര​വി​ലു​മാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷപ്ര​സി​ഡ​ന്‍റു സ്ഥാ​നം ഇ​ക്കു​റി വ​നി​താ സം​വ​ര​ണ​മാ​ണ്. മു​ൻ പ്ര​സി​ഡ​ന്‍റ് കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ജെ​സി വ​ർ​ഗീ​സ് അ​ഞ്ചാം​വാ​ർ​ഡി​ൽ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. 25 വ​ർ​ഷ​മാ​യി വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫി​ലെ ച​ന്ദ്രി​കാ സു​നി​ലാ​ണ് വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി ഏ​ബ്ര​ഹാം നാ​ലാം വാ​ർ​ഡി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മു​ൻ മെം​ബ​ർ അ​നി​താ മാ​ത്യു പ​ത്താം​വാ​ർ​ഡി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.യു​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​നു ന​ല്കി​യി​ട്ടു​ള്ള മൂ​ന്നാം വാ​ർ​ഡി​ൽ രാ​ജു പു​ലൂ​രാ​ണ് സ്ഥാ​നാ​ർ​ഥി. കോ​ണ്‍​ഗ്ര​സി​ലെ മാ​ത്യു വ​ർ​ഗീ​സ് മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
മു​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പി മ​ത്സ​രി​ക്കു​ന്ന എ​ട്ടാം വാ​ർ​ഡി​ലും ശ​ക്ത​മാ​യ വി​മ​ത​ഭീ​ഷ​ണി​യു​ണ്ട്. മു​ൻ മെം​ബ​ർ എം.​വി. വ​ർ​ഗീ​സ് വാ​ർ​ഡി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ഷി​ബു ഫി​ലി​പ്പും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. കോ​ണ്‍​ഗ്ര​സി​ലെ തോ​മ​സ് ഏ​ബ്ര​ഹാം സ്ഥാ​നാ​ർ​ഥി​യാ​യ 12 -ാം വാ​ർ​ഡി​ൽ മു​ൻ മെം​ബ​ർ പ്രേ​മ സു​രാ​ജ്, സി​ബി എ​ന്നി​വ​രും മത്സരിക്കുന്നു. 11 -ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന് വി​മ​ത​ഭീ​ഷ​ണി​യു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന് സീ​റ്റു ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​ൻ മെം​ബ​ർ ര​തീ​ഷ് കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്.