ജി​ല്ല​യി​ൽ 163 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Friday, December 4, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 163 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും 10 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 148 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്.

ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 48 പേ​രു​ണ്ട്.ജി​ല്ല​യി​ൽ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.49 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.36 ശ​ത​മാ​ന​വു​മാ​ണ്ജി​ല്ല​യി​ൽ ഇ​തേ​വ​രെ 21315 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 17362 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ഇ​തേ​വ​രെ 105 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 23 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ 287 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി.

ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 18951 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2236 പേ​ർ നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 1063 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1966 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 3892 പേ​രു​ൾ​പ്പെ​ടെ 10399 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3832 പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന​ലെ ന​ട​ന്നു. ഇ​തി​ൽ 2413 പ​രി​ശോ​ധ​ന​ക​ൾ സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ലാ​യി​രു​ന്നു. 1966 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.