81 ഇ​ന​ങ്ങ​ളു​മാ​യി ഇ​ല​ക്ഷ​ൻ കി​റ്റ്
Friday, December 4, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കാ​വ​ശ്യ​മാ​യ മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 81 ഇ​നം സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ ഇ​ല​ക്ഷ​ൻ കി​റ്റ് ജി​ല്ല​യി​ലെ എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു ത​യാ​റാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സ​ത്തെ വോ​ട്ടിം​ഗ് പ്ര​ക്രി​യ ത​ട​സ​ങ്ങ​ൾ കൂ​ടാ​തെ ന​ട​ത്താ​ൻ വേ​ണ്ട എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കും. സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ ജി​ല്ല​യി​ലെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി​യെ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി. പോ​സ്റ്റ​ൽ ബാ​ല​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. രാ​ജ​ല​ക്ഷ്മി​ക്കാ​ണ്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​രൊ​ഴി​വാ​ക്കു​ക, പേ​ര് ചേ​ർ​ക്കു​ക തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് 13 പ​രാ​തി​ക​ളാ​ണു ല​ഭി​ച്ച​ത്. അ​തി​ൽ നാ​ലു പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ഒ​ന്പ​ത് പ​രാ​തി​ക​ൾ നി​ര​സി​ക്കു​ക​യും ചെ​യ്തു. പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ച​ത് സം​ബ​ന്ധി​ച്ച് ഒ​ന്പ​ത് അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്.ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ക്ക് ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചാ​ൽ ത​ട​സം കൂ​ടാ​തെ ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.