പി​താ​വി​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് മ​ക​ളു​ടെ പാരഡി ഗാ​നം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങൾ ഏറ്റെടുത്തു
Friday, December 4, 2020 10:26 PM IST
റാ​ന്നി: സ്ഥാ​നാ​ർ​ഥി​യാ​യ പി​താ​വി​നു വേ​ണ്ടി മ​ക​ൾ പാ​ടി​യ പാ​ര​ഡി​ഗാ​നം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വെ​ച്ചൂ​ച്ചി​റ ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​ജോ മ​ടു​ക്ക​ക്കു​ഴി​ക്ക് വേ​ണ്ടി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൾ റ്റാ​നി​യ സി​ജോ പാ​ടി​യ പാ​ട്ടാ​ണ് ഹി​റ്റാ​യ​ത്.എ​ല്ലാ​രും ചൊ​ല്ല​ണ് എ​ന്ന ഗാ​ന​ത്തി​ന്‍റെ ചു​വ​ട് പി​ടി​ച്ചു​ള്ള ഗാ​ന​മാ​ണ് വൈ​റ​ലാ​യ​ത്. പി​താ​വി​ന്‍റെ പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് റ്റാ​നി​യ കൂ​ട്ടി​നു​ണ്ട്. 2018ലെ ​മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് ഇ​രു​വ​രും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ വീ​ടു​ക​ളി​ൽ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും മ​റ്റും മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.സി​പി​ഐ നേ​താ​വു കൂ​ടി​യാ​യ സി​ജോ മ​ടു​ക്ക​ക്കു​ഴി കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി​യും നി​ര​വ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പി​ആ​ർ​ഒ​യു​മാ​ണ്.