സം​ഘ​ര്‍​ഷ​ത്തി​ലൂ​ടെ പോ​ളിം​ഗ് കു​റ​യ്ക്കാ​ന്‍ ശ്ര​മ​മെ​ന്ന് ഡി​സി​സി
Saturday, December 5, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: പോ​ളിം​ഗ് ന​ട​ക്കു​ന്ന എ​ട്ടി​ന് ത​ങ്ങ​ളു​ടെ വോ​ട്ട​റ​ന്മാ​രെ രാ​വി​ലെ 11 നു ​മു​മ്പ് വോ​ട്ട് ചെ​യ്യി​ച്ച ശേ​ഷം പോ​ളിം​ഗ് സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കു​ന്ന​തി​ന് സി​പി​എം വ്യാ​പ​ക ശ്ര​മം ആ​രം​ഭി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.
രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍ വോ​ട്ട് ചെ​യ്യാ​ന്‍ വ​രു​മ്പോ​ള്‍ കോ​വി​ഡ് രോ​ഗി​യാ​ണ​ന്ന് പ​റ​ഞ്ഞ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യി ബാ​ബു ജോ​ര്‍​ജ് ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ്ര​ച​ര​ണ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​ഭീ​തി മ​ണ​ത്താ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ സം​ഘ​ര്‍​ഷ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.