പി​ടി​ച്ചു​പ​റി, മോ​ഷ​ണം: മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ
Monday, January 18, 2021 10:57 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി, എ​ഴു​മ​റ്റൂ​ർ, വെ​ണ്ണി​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും ന​ട​ത്തി​വ​ന്ന മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ.ഇ​ര​വി​പേ​രൂ​ർ കോ​ഴി​മ​ല പ്ലാ​വി​ല​പൊ​യ്ക​യി​ൽ അ​ജി​ത് പി​ന്‍റോ വെ​ണ്ണി​ക്കു​ളം ചു​ഴു​കു​ന്ന്പ​ടി പ​ഴൂ​ർ​മ​ല​യി​ൽ ജോ​ബി​ൻ പി.​തോ​മ​സ് (24) ഇ​ല​ന്തൂ​ർ ചാ​യ​പ്പു​ന്ന​ക്ക​ൽ രാ​ഹു​ൽ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ടു​ക​ളി​ൽ നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​ക്കാ​രി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും ത​ട്ടി​യെ​ടു​ത്ത് നാ​ടി​നെ ന​ടു​ക്കി​യ മോ​ഷ​ണ സം​ഘ​മാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​ൾ​സ​ർ ബൈ​ക്ക് ക​ഴി​ഞ്ഞ 14നു ​രാ​ത്രി എ​ഴു​മ​റ്റൂ​ർ ഇ​രു​ന്പു​കു​ഴി​യി​ൽ നി​ന്നും മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി.​രാ​ജീ​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ല്ല ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് റ്റി. ​രാ​ജ​പ്പ​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പെ​രു​ന്പെ​ട്ടി എ​സ്എ​ച്ച്ഒ വി​പി​ൻ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വും മ​റ്റ് മ​യ​ക്കു​മ​രു​ന്നു​ക​ളും വി​ൽ​പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളാ​ണി​വ​ർ. കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ന്ന​ന്താ​നം പാ​മ​ല​യി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും ബൈ​ക്കി​ലെ​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ച് മൊ​ബൈ​ൽ​ഫോ​ണ്‍ ത​ട്ടി​യ കേ​സി​ലും പ്ര​തി​ക​ളാ​ണി​വ​ർ. ഇ​വ​ർ​ക്കെ​തി​രെ ക​ഞ്ചാ​വ് കേ​സും നി​ല​വി​ലു​ള്ള​താ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ​യും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളം ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.