റാ​ന്നി​യി​ൽ ആ​രു​ടെ​യും പി​ന്തു​ണ തേ​ടി​യി​രു​ന്നി​ല്ലെ​ന്ന് എ​ൻ.​എം. രാ​ജു
Monday, January 18, 2021 10:59 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ശോ​ഭാ ചാ​ർ​ളി പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​മെ​ന്ന് പാർട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു. ബി​ജെ​പി പി​ന്തു​ണ​യു​ടെ പേ​രി​ൽ അ​വ​രെ എ​ൽ​ഡി​എ​ഫി​ൽ നി​ന്നു പു​റ​ത്താ​ക്കി​യെ​ന്ന നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​സ്താ​വ​ന​യെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാധ്യമ പ്രവർത്തകരോടു പ​റ​ഞ്ഞു.
റാ​ന്നി​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശോ​ഭാ ചാ​ർ​ളി​യെ മ​ത്സ​രി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫാ​ണ ്തീ​രു​മാ​നി​ച്ച​ത്. അ​വ​ർ​ക്ക് പു​റ​മേ​നി​ന്ന് ആ​രു​ടെ​യും പി​ന്തു​ണ തേ​ടി​യി​രു​ന്നി​ല്ല. ആ​രെ​ങ്കി​ലും വോ​ട്ടു ചെ​യ്ത​ത് വേ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടു​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി​യു​മാ​യി പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​ക്ക് ഒ​രു ധാ​ര​ണ​യു​മി​ല്ല. പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്നു പ​റ​യു​ന്ന​വ​ർ തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​രം പി​ടി​ച്ച​തെ​ങ്ങ​നെ​യെ​ന്നു കൂ​ടി വ്യ​ക്ത​മാ​ക്ക​ണം. സ്വ​ന്ത​മാ​യി ഭൂ​രി​പ​ക്ഷം ഇ​ല്ലാ​തി​രു​ന്ന തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ​യും എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യം യു​ഡി​എ​ഫി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ര​ഹ​സ്യ​മാ​യി ശ്ര​മി​ച്ചു വ​രി​ക​യാ​ണ്. എ​ന്നാ​ൽ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​യി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​ർ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും രാ​ജി​വ​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ നി​ന്നും കേ​ര​ള​ കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു പ്ര​തി​നി​ധി നി​യ​മ​സ​ഭ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും രാ​ജു പ​റ​ഞ്ഞു.

പ​ന്ത​ളം ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു
പ​ന്ത​ളം: ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ണ്ടും മാ​റ്റി​വ​ച്ചു. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ​തി​നേ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ വീ​ണ്ടും യോ​ഗം വി​ളി​ച്ച​ത്. എ​ന്നാ​ൽ അം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കി​യ നോ​ട്ടീ​സി​ൽ യോ​ഗ​സ്ഥ​ല​വും സ​മ​യ​വും ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നാ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ര​ണാ​ധി​കാ​രി ക​ട​ന്നെ​ങ്കി​ലും നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് യു​ഡി​എ​ഫും ചൂ​ണ്ടി​ക്കാ​ട്ടി. അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തെ​തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ദി​ന​ത്തി​ൽ ധ​ന​കാ​ര്യ സ്ഥി​രം​സ​മി​തി​യി​ലെ വ​നി​താ അം​ഗ​ങ്ങ​ളു​ടെ ഒ​ഴി​വ് നി​ക​ത്താ​തെ മ​റ്റു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത് സി​പി​എം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ​ത്.

പ​ന്ത​ളം ബ്ലോ​ക്ക് സ്ഥി​രം സ​മി​തി: കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം മ​ത്സ​രി​ച്ചു
പ​ന്ത​ളം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം മ​ത്സ​രി​ച്ചു. യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ലാ​ലി ജോ​ണി​നെ​യാ​ണ് പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ലാ​ലി ജോ​ണി​നെ കൂ​ടാ​തെ കോ​ണ്‍​ഗ്ര​സി​ലെ സി.​പി. ലീ​ന​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഇ​രു​വ​രും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നേ തു​ട​ർ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ലാ​ലി ജോ​ണി​ന് ആ​ദ്യ ടേം ​ന​ൽ​കാ​ൻ ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ങ്കി​ലും പാ​ർ​ട്ടി വി​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ൾ ഇ​രു​വ​രു​ടെ​യും നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് ക​മ്മി​റ്റി​യി​ലെ ഏ​ക എ​ൽ​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ സി.​പി. ലീ​ന വി​ജ​യി​ക്കു​ക​യും ചെ​യ്തു. പോ​ൾ രാ​ജ​ൻ (സി​പി​എം) - വി​ക​സ​ന​കാ​ര്യം, ബി.​എ​സ്. അ​നീ​ഷ്മോ​ൻ (സി​പി​എം) - ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​രാ​ണ് മ​റ്റ് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ.

അ​ടൂ​ർ ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി​ക​ൾ എ​ൽ​ഡി​എ​ഫി​ന്
അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ സ്ഥി​രം​സ​മി​തി​ക​ൾ​ക്കും എ​ൽ​ഡി​എ​ഫ് അ​ധ്യ​ക്ഷ​ർ. എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​പാ​ധ്യ​ക്ഷ സി​പി​എ​മ്മി​ലെ ദി​വ്യ റെ​ജി മു​ഹ​മ്മ​ദാ​ണ് ധ​ന​കാ​ര്യ​സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ. അ​ജി പാ​ണ്ടി​ക്കു​ടി (കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം) - ​വി​ക​സ​ന​ക​ാര്യം, സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ് (സി​പി​ഐ) - പൊ​തു​മ​രാ​മ​ത്ത്, ബീ​നാ ബാ​ബു (സ്വ​ത​ന്ത്ര) - ആ​രോ​ഗ്യം, റോ​ണി പാ​ണം​തു​ണ്ടി​ൽ (സി​പി​എം) - ആ​രോ​ഗ്യം, എം. ​അ​ലാ​വു​ദ്ദീ​ൻ (സ്വ​ത​ന്ത്ര​ൻ) - ക​ലാ കാ​യി​കം, വി​ദ്യാ​ഭ്യാ​സം. എ​ന്നി​വ​രാ​ണ് മ​റ്റ് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ.