അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി പ​ട്ട​രു​മ​ഠം വ​ള​വ് ‌
Tuesday, January 19, 2021 10:30 PM IST
മ​ല്ല​പ്പ​ള്ളി: തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി റോ​ഡി​ലെ ന​ട​യ്ക്ക​ൽ പ​ട്ട​രു​മ​ഠം വ​ള​വ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ വ​ള​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ പ​രേ​ത​നാ​യ തോ​മ​സ് ചാ​ക്കോ​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി. ഡ്രൈ​വ​ർ മ​പ​ത്ത​നാ​ട് മു​ണ്ട​ത്താ​നം സ്വ​ദേ​ശി സി​ജു​വി​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

പ​ത്ത​നാ​ട്ട് നി​ന്ന് തി​രു​വ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ എ​ത്തി​ച്ച ശേ​ഷം തി​രി​കെ വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ വ​ള​വി​നു തൊ​ട്ട​ടു​ത്ത് പ​ട്ട​രു​മ​ഠ​ത്തി​ൽ ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് കാ​ർ വീ​ണെ​ങ്കി​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബാ​ബു​വും ഭാ​ര്യ മോ​ള​മ്മ​യും വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ൽ​ക്കു​ന്പോ​ഴാ​ണ് കാ​ർ​മു​റ്റ​ത്തേ​ക്ക് വീ​ണ​ത്. റോ​ഡി​ൽ നി​ന്ന് പ​ത്ത് മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് പ​ട്ട​രു​മ​ഠ​ത്തി​ൽ വീ​ടു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും വ​ള​വു​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​തി​ന് മു​ന്പും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഈ ​വീ​ടു​ക​ളു​ടെ മു​റ്റ​ത്തേ​ക്ക് വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​വ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ​രും തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഈ ​ഭാ​ഗ​ത്തെ വേ​ഗം നി​യ​ന്ത്രി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ, റോ​ഡ് സൈ​ഡി​ൽ അ​പ​ക​ട​സൂ​ച​ന ന​ൽ​കു​ന്ന ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ‌