ദൈ​വാ​ത്മാ​വി​നെ അ​നു​സ​രി​ച്ചാ​ൽ പ്ര​തി​കൂ​ല​ങ്ങ​ളി​ൽ ത​ള​രി​ല്ല: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ‌
Tuesday, January 19, 2021 10:36 PM IST
‌തി​രു​വ​ല്ല : ദൈ​വാ​ത്മാ​വ് പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ചാ​ൽ പ്ര​തി​കൂ​ല​ങ്ങ​ളി​ൽ ത​ള​രി​ല്ലെ​ന്ന് ഡോ. ​തിയോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. ബൈ​ബി​ൾ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ തി​രു​വ​ല്ല വെ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.
ദൈ​വ​വ​ച​നം ഹൃ​ദ​യ​ത്തി​ൽ സം​ഗ്ര​ഹി​ക്കു​ന്ന​തി​ലൂ​ടെ പാ​പ​ത്തി​ൽ നി​ന്നു​ള്ള മോ​ച​ന​മാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. ശു​ശ്രൂ​ഷ​യും സ​മൂ​ഹ​ത്തോ​ടു​ള്ള ക​ട​പ്പാ​ടും നാം ​മ​റ​ന്നു പോ​ക​രു​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ബൈ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു സ്വീ​ക​ര​ണ​വും ന​ൽ​കി.‌
ബൈ​ബി​ൾ സൊ​സൈ​റ്റി ബ്രാ​ഞ്ച് മു​ൻ പ്ര​സി​ഡ​ന്‍റ് റ​വ. തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​സി​ഐ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജു ബൈ​ബി​ൾ ക്വി​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ത്തി.
ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ.​കെ.​എം.​ജോ​ർ​ജ്, ബൈ​ബി​ൾ സൊ​സൈ​റ്റി കേ​ര​ള ഓ​ക്സി​ലി​യ​റി സെ​ക്ര​ട്ട​റി റ​വ. മാ​ത്യു സ്ക​റി​യ, റ​വ.​സ​ഖ​റി​യ ജോ​ൺ, പാ​സ്റ്റ​ർ സാം ​പി.​ജോ​സ​ഫ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജോ​ജി ഐ​പ്പ് മാ​ത്യൂ​സ്‌, ട്ര​ഷ​റ​ർ ജോ​ജി പി.​തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ചെ​റി​യാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​നി​മി​നി തോ​മ​സ്, പ്ര​ഫ. സോ​ണി​യ അ​ന്ന സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
റ​വ.​ജോ​ൺ തോ​മ​സ് ധ്യാ​ന​പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. വേ​ങ്ങ​ൽ ശാ​ലേം മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ ന​ട​ത്തി. ‌