മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വ് പി​ടി​യി​ൽ ‌
Wednesday, January 20, 2021 10:55 PM IST
കോ​ഴ​ഞ്ചേ​രി: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ പു​ല്ലൂ​പ്രം സ്വ​ദേ​ശി സു​ധീ​ഷാ​ണ് (സ​ഞ്ജു - 24) കോ​യി​പ്രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്‌. ബൈ​ക്കി​ന്‍റെ രൂ​പ​മാ​റ്റം വ​രു​ത്തി ന​മ്പ​ർ പ്ലേ​റ്റും ഇ​ല്ലാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ടു ക​ട​ന്നു ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് സ്പാ​ന​റു​ക​ളും ക​ട്ടിം​ഗ് ബ്ലേ​ഡ്, പ്ലേ​യ​ർ എ​ന്നി​വ ക​ണ്ടെ​ത്തി. അ​ടൂ​ർ, പ​ന്ത​ളം. എ​റ​ണാ​കു​ളം, കോ​ട്ട​യം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ൾ ഉ​ണ്ട്. ശൂ​ര​നാ​ട് സ്റ്റേ​ഷ​നി​ൽ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി പി​ടി​യി​ലാ​യ​വ​രു​ടെ സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് സു​ധീ​ഷെ​ന്നും പ​റ​യു​ന്നു. കോ​യി​പ്രം എ​സ്എ​ച്ച്ഒ വി. ​ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എം. ​ആ​ർ. രാ​കേ​ഷ്, പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ‌