കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: കി​സാ​ൻ​സ​ഭ ‌
Wednesday, January 20, 2021 10:57 PM IST
‌റാ​ന്നി:​ കാ​ർ​ഷി​ക ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ റാ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം. ച​ര്‍​ച്ച​ക​ള്‍ പ്ര​ഹ​സ​ന​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി ജോ​ജോ കോ​വൂ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​ഐ സം​സ്ഥാ​ന ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം എം.​വി. വി​ദ്യാ​ധ​ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​ന്‍. ജി. ​പ്ര​സ​ന്ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി വ​ള്ളി​ക്കാ​ല, പേ​ഴും​പാ​റ സോ​മ​രാ​ജ​ൻ, ക​ബീ​ർ തു​ലാ​പ്പ​ള്ളി, സ​ജി ശ്രീ​ധ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.