ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷം ഇന്ന് ‌‌
Sunday, January 24, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ന​ര​സിം​ഹു​ഗാ​രി ടി.​എ​ല്‍. റെ​ഡി നി​ര്‍​വ​ഹി​ക്കും.
ഇന്നു രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ് കാ​ര്‍​ഡ് വി​ത​ര​ണം നി​ര്‍​വ​ഹി​ക്കും. ഡി​എം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍ സ​മ്മ​തി​ദാ​യ​ക പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.
കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ ഓ​മ​ന​ക്കു​ട്ട​ന്‍, കോ​ഴ​ഞ്ചേ​രി ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ എ.​സാ​ദ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും സു​സ്ഥി​ര ജ​നാ​ധി​പ​ത്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ​ര​ത എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി പ്ര​ത്യ​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. ‌