തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍
Wednesday, February 24, 2021 10:23 PM IST
പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ 16250 പേ​ർ

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടി വ​രു​ന്ന സ​ര്‍​ക്കാ​ര്‍, അ​ർ​ധ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു​ള​ള വാ​ക്സി​നേ​ഷ​ന്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു. ഇ​തി​നാ​യി 16250 പേ​രു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി. 50 വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള​ള​ത്.
സ്പാ​ര്‍​ക്കി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്.
പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കേ​ണ്ടി​വ​രും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രു​ള്ള ബൂ​ത്തു​ക​ൾ ര​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. 453 അ​ധി​ക ബൂ​ത്തു​ക​ളാ​ണ് ഇ​ത്ത​വ​ണ വേ​ണ്ടി​വ​രു​ന്ന​ത്. ഇ​തു​ൾ​പ്പെ​ടെ 1530 ബൂ​ത്തു​ക​ളു​ണ്ടാ​കും. ബൂ​ത്തു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ച്ചു​മ​ത​ല ഉ​റ​പ്പാ​ക്കി ഓ​രോ ജീ​വ​ന​ക്കാ​രെ അ​ധി​ക​ത്തി​ൽ നി​യോ​ഗി​ക്കേ​ണ്ടി​യും വ​രും.
ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ശേ​ഖ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ​വ​രും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​മു​ണ്ട്. ഇ​തി​നാ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ആ​ദ്യം ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. പി​ന്നാ​ലെ മാ​ത്ര​മേ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കൂ.ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ൽ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള​ള വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​വും മു​ന്‍ നി​ര​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള​ള വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട​വും ന​ട​ന്നു വ​രു​ന്ന​താ​യി ആ​ര്‍.​സി.​എ​ച്ച്.​ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍ അ​റി​യി​ച്ചു.