പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: ബി​ജെ​പി ‌
Wednesday, March 3, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: സ്പെ​ഷ​ൽ ബാ​ല​റ്റി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന ്ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട ആ​വ​ശ്യ​പ്പെ​ട്ടു.‌
80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള​വ​ർ, കോ​വി​ഡ് രോ​ഗി​ക​ൾ, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ഇ​വ​രെ​ല്ലാം സ്പെ​ഷ​ൽ ബാ​ല​റ്റി​ന് അ​ർ​ഹ​രാ​കു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​റി​യി​പ്പ്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ വ​രാ​തെ​ത​ന്നെ 60,000 ല​ധി​കം വോ​ട്ട​ർ​മാ​ർ ഇ​പ്പോ​ൾ ത​ന്നെ ജി​ല്ല​യി​ൽ സ്പെ​ഷ​ൽ ബാ​ല​റ്റി​ന് അ​ർ​ഹാ​യി​ട്ടു​ണ്ട്.‌
തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ മ​റ​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും അ​ശോ​ക​ൻ കു​ള​ന​ട കു​റ്റ​പ്പെ​ടു​ത്തി.‌ ബി​ജെ​പി വി​ജ​യ​യാ​ത്ര​യു​ടെ പ്ര​ച​ര​ണ​ബോ​ർ​ഡു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ശി​പ്പി​ക്കു​ന്നു. തെ​രഞ്ഞെ​ടു​പ്പ് പ്ര​ഖ്യ​പ​ന​ത്തി​നു​മു​ന്പ് വി​ജ​യ​യാ​ത്ര​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച​താ​ണ് ബോ​ർ​ഡു​ക​ളും മ​റ്റും.