വി​ശ്വാ​സി​ക​ൾ സ്വ​യം സാ​ക്ഷ്യ​മു​ള്ള​വ​രാ​യി മാ​റ​ണം: ഡോ.​പോ​ൾ മു​ല്ല​ശേ​രി
Monday, April 12, 2021 10:01 PM IST
തെ​ള്ളി​യൂ​ർ: വ്യ​ക്തി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും ദൈ​വി​ക​സാ​ന്നി​ധ്യം അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന​തി​ന് സ്വ​യം സാ​ക്ഷ്യ​മു​ള്ള​വ​രാ​യി വി​ശ്വാ​സി​ക​ൾ മാ​റ​ണ​മെ​ന്ന് കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​പോ​ൾ മു​ല്ല​ശേ​രി. തെ​ള്ളി​യൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​റോ​ൻ കൂ​ദാ​ശ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വ​ത്തോ​ടു കൂ​ടി ആ​കു​ന്പോ​ൾ മാ​ത്ര​മേ ന​മു​ക്ക് സ​ന്തോ​ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ശ്വാ​സ ജീ​വി​ത​ത്തി​ലേ​ക്ക് ആ​ളു​ക​ളെ കൈ​പി​ടി​ച്ച് ഉ​യ​ർ​ത്താ​നും യേ​ശു​വി​നെ അ​റി​യാ​നു​ള്ള മാ​ർ​ഗ​മാ​ണ് ദേ​വാ​ല​യം. ദൈ​വ​സ്നേ​ഹ​ത്താ​ൽ നി​റ​ഞ്ഞ മ​നു​ഷ്യ​രു​ള്ള ഒ​രു ഇ​ട​മു​ള്ള​വ​രാ​യി തീ​രു​ന്പോ​ൾ ദേ​വാ​ല​യം കൂ​ടു​ത​ൽ അ​നു​ഗ്ര​ഹീ​ത​മാ​കും‌​മെ​ന്നും ഡോ.​പോ​ൾ മു​ല്ല​ശേ​രി പ​റ​ഞ്ഞു.

രാ​വി​ലെ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ ര​ണ്ടാം ഭാ​ഗം ന​ട​ത്തി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ല്കി. ദേ​വാ​ല​യ നി​ർ​മാ​ണ സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യ്ക്ക് ന​ല്കി ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു.

വൈ​കു​ന്നേ​രം ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. രാ​ത്രി 7.30ന് ​സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ളും സു​റി​യാ​നി ഗാ​ന​സ​ന്ധ്യ​യും ന​ട​ത്ത​പ്പെ​ട്ടു.