ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ലി​ടി​ച്ച് പ​ത്താം​ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു
Monday, April 12, 2021 10:11 PM IST
അ​ടൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് പ​ത്താം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. ന​ന്ദ​ന​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​നു​ണ്ണി​ത്താ​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​ൻ യ​ദു​കൃ​ഷ്ണ​നാ​ണ് (16) മ​രി​ച്ച​ത്. ഒ​പ്പം സ​ഞ്ച​രി​ച്ച സ​ഹ​പാ​ഠി പ​രു​ത്തി​പ്പാ​റ സ്വ​ദേ​ശി അ​ജ്മ​ൽ(16)​നെ പ​രി​ക്കു​ക​ളോ​ടെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ വൈ​കു​ന്നേ​രം നാ​ലി​ന് കെ​പി റോ​ഡി​ൽ പ​റ​ക്കോ​ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. പ​റ​ക്കോ​ട് അ​മൃ​ത ബോ​യ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് സംഭവം. ബ​സ് അ​ടൂ​ർ ഭാ​ഗ​ത്തും നി​ന്നു പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. യ​ദു കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ന്‍റേ​താ​ണ് ബൈ​ക്ക്. സ​ഹോ​ദ​ര​ൻ: ന​ന്ദു കൃ​ഷ്ണ​ൻ.