പ്ര​കൃ​തി ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി
Sunday, April 18, 2021 10:29 PM IST
തി​രു​വ​ല്ല: അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ വേ​ന​ല്‍ മ​ഴ​യി​ല്‍ നെ​ല്‍​കൃ​ഷി​ക്കു​ണ്ടാ​യ വ്യാ​പ​ക നാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം.
നെ​ല്ല് കൊ​യ്തെ​ടു​ക്കു​വാ​ന്‍ പോ​ലും പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് സം​ഭ​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും ഗു​രു​ത​ര വീ​ഴ്ച​യാ​ണു​ണ്ടാ​യ​ത്.
നെ​ല്ല് സം​ഭ​രി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ ക​ര്‍​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തു തു​ട​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഒ​രു ക്വി​ന്റ​ല്‍ നെ​ല്ലി​ല്‍ അ​ഞ്ച​ര കി​ലോ​യു​ടെ കു​റ​വാ​ണ് സം​ഭ​രി​ക്കു​ന്ന മി​ല്ലു​ക​ള്‍ വ​രു​ത്തു​ന്ന​ത്. ഇ​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഭീ​മ​മാ​യ ന​ഷ്ടം വ​രു​ത്തു​ന്നു. ഈ ​ന​ഷ്ടം നി​ക​ത്തു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.
അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര​സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​യ്ത്ത് ന​ട​ക്കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ നെ​ല്ല് കി​ളി​ര്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.
ബാ​ങ്കു​ക​ളി​ല്‍ നി​ന്നു വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ഇ​റ​ക്കി​യ ക​ര്‍​ഷ​ക​ര്‍ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൃ​ഷി നാ​ശം പ്ര​കൃ​തി ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ ഫ​സ​ല്‍ ഭീ​മാ യോ​ജ​ന പ്ര​കാ​രം ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ക​ര്‍​ഷ​ക​ര്‍​ക്കു ല​ഭി​ക്കു​മെ​ന്ന് എം​പി പ​റ​ഞ്ഞു.
ഇ​ത്ത​ര​ത്തി​ല്‍ പ്ര​കൃ​തി ദു​ര​ന്ത​മാ​യി കൃ​ഷി നാ​ശം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടും ആ​ന്‍റോ ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
കൃ​ഷി നാ​ശം ഉ​ണ്ടാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ കൃ​ഷി വ​കു​പ്പി​ലെ ഉ​ന്ന​ത സം​ഘം നേ​രി​ട്ടെ​ത്തി ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് ത​യാ​റാ​ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്ക​രി ആ​വ​ശ്യ​പ്പെ​ട്ടു.