പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ‌നടത്തി
Monday, April 19, 2021 10:34 PM IST
തി​രു​വ​ല്ല: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ക​ർ​ക്കെ​തി​രെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​പ്രാ​ലി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
ബി​ജെ​പി പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്യാം ​മ​ണി​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വെ​ട്ടി​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം സി. ​ര​വീ​ന്ദ്ര​നാ​ഥ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സ​നി​ൽ കു​മാ​രി, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത്, മ​ഹി​ളാ മോ​ർ​ച്ച തി​രു​വ​ല്ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സൂ​ര്യ​ക​ല പ്ര​ദീ​പ് , മ​ഹി​ളാ മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​തി മി​നി​മോ​ൾ ദാ​സ്, മ​ഹേ​ഷ്, പി. ​സി. രാ​ജു, പ്ര​ണ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌