ഏ​കോ​പ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു - സു​രേ​ന്ദ്ര​ന്‍ ‌
Thursday, April 22, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഏ​കോ​പ​ന​ത്തി​ല്‍ വ​ലി​യ വീ​ഴ്ച​ക​ളാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍. മ​ല​യാ​ല​പ്പു​ഴ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
പ​ല​യി​ട​ത്തും കോ​വി​ഡ്പോ​സി​റ്റീ​വ് രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​വ്യ​ക്ത​ത​ക​ളും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും തു​ട​രു​ക​യാ​ണ്. കാ​ര്യ​ക്ഷ​മ​മാ​യ ഏ​കോ​പ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​പ്പോ​ള്‍ വ​ലി​യ താ​ല്പ​ര്യം കാ​ണി​ക്കു​ന്നി​ല്ല.‌
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ന്യാ​യ​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​നു മു​മ്പി​ല്‍ സ്വീ​കാ​ര്യ​മാ​യ​വ​യ​ല്ല. പാ​ര്‍​ട്ടി​ക്ക​ക​ത്തും മ​ന്ത്രി​സ​ഭ​യി​ലും ത​ന്‍​പ്ര​മാ​ണി​ത്തം കാ​ട്ടാം. പ​ക്ഷേ പൊ​തു​സ​മൂ​ഹ​ത്തി​നു മു​മ്പി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും ക​ട​മ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ‌
കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഒ​രാ​ളെ യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള മു​ന്‍​ക​രു​ത​ലു​ക​ളി​ല്ലാ​തെ​യാ​ണ് കൂ​ടെ​കൊ​ണ്ടു​പോ​കു​ന്ന​ത്. ഭാ​ര്യ ആ​യ​തു​കൊ​ണ്ട് അ​ത് ത​ന്‍റെ കു​ടും​ബ​കാ​ര്യ​മാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം വി​ചി​ത്ര​മാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​ത്ത​ല​വ​ന്‍ എ​ന്ന നി​ല​യി​ല്‍​ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​മാ​യി ആ​റു​മു​ത​ല്‍ എ​ഴു​വ​രെ വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി ജ​ന​ങ്ങ​ളെ പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ളെ​ന്ന നി​ല​യി​ല്‍ ഒ​രി​ക്ക​ലും ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത​കാ​ര്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്ത​ത്. ‌
ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ ചെ​യ്ത​തു​പോ​ലെ വാ​ക്സി​ന്‍ വാ​ങ്ങാ​ന്‍ സം​സ്ഥാ​നം മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.‌
എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന് എ​ന്ത് ന​ട​പ​ടി​ക്ര​മ​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​ള്ള​ത്. സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ഒ​രു​കാ​ര്യ​വും ചെ​യ്യാ​തെ പ​തി​വു​പോ​ലെ കേ​ന്ദ്ര​ത്തി​നെ​തി​രാ​യി പ്ര​സ്താ​വ​ന ഇ​റ​ക്കി ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്എ​ടു​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി. ‌