ക​ന​ത്ത മ​ഴ തു​ട​രു​ന്നു; സം​ഭ​ര​ണി​ക​ളി​ൽ അ​പ​ായ​ സൂ​ച​ന​ക​ളി​ല്ല
Friday, May 14, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടു​ദി​വ​സ​മാ​യി ജി​ല്ല​യി​ൽ പെ​യ്ത​ത് ക​ന​ത്ത മ​ഴ. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച മ​ഴ​യാ​ണ്തു​ട​രു​ന്ന​ത്.

മ​ഴ ക​ന​ത്ത​തോ​ടെ തോ​ടു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു. താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് ജ​ന​ജീ​വി​തം ദു​രി​ത​മ​യ​മാ​ക്കി തു​ട​ങ്ങി.

ന​ദി​ക​ളി​ൽ കാ​ര്യ​മാ​യ തോ​തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടി​ല്ല. വെ​ള്ളം നേ​ര​ത്തെ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ളി​ൽ ചെ​റി​യ​തോ​തി​ൽ ഒ​ഴു​ക്കി​നു വേ​ഗം കൈ​വ​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ കോ​ന്നി​യി​ൽ 144.2 മി​ല്ലി​മീ​റ്റ​റും അ​യി​രൂ​രി​ൽ 104. 2 മി​ല്ലി​മീ​റ്റ​റു​മാ​ണ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും മ​ഴ ശ​ക്ത​മാ​ണ്. ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തും മ​ഴ ക​ന​ത്തു. ഇ​തോ​ടെ സം​ഭ​ര​ണി​ക​ളി​ലേ​ക്കും നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു.

പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളി​ൽ 40 ശ​ത​മാ​നം വെ​ള്ള​മാ​ണു​ള്ള​ത്. പ​ന്പ സം​ഭ​ര​ണി​യി​ൽ ഇ​ന്ന​ലെ 963.65 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. 986.33 മീ​റ്റ​റാ​ണ് സം​ഭ​ര​ണ ശേ​ഷി. ക​ക്കി​യി​ൽ 961.01 മീ​റ്റ​റാ​ണ് ഇ​ന്ന​ലെ ജ​ല​നി​ര​പ്പ്. 981.45 മീ​റ്റ​റാ​ണ് സം​ഭ​ര​ണ ശേ​ഷി. പ​ന്പ​യി​ൽ ഇ​ന്ന​ലെ 43 മി​ല്ലി​മീ​റ്റ​റും ക​ക്കി​യി​ൽ 83 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ന​ദി​ക​ളി​ലും ഡാ​മു​ക​ളി​ലും നി​ല​വി​ൽ അ​പ​ക​ട സാ​ധ്യ​ത​യി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു.
അ​ധി​ക​മാ​യി മ​ഴ ല​ഭ്യ​മാ​യാ​ൽ വെ​ള്ളം ഉ​യ​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ വ​കു​പ്പു​ക​ളും ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​ന്ന​ലെ ഓ​ണ്‍​ലൈ​നാ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം വി​ളി​ച്ച് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

വ്യാ​ഴാ​ഴ്ച പെ​യ്ത മ​ഴ​യു​ടെ അ​തേ അ​ള​വി​ൽ വെ​ള്ളി​യാ​ഴ്ച​യും മ​ഴ തു​ട​ർ​ന്നാ​ൽ മൂ​ഴി​യാ​ർ ഡാം ​തു​റ​ക്കേ​ണ്ട സ്ഥി​തി ഉ​ണ്ടാ​കും. ജ​ല​നി​ര​പ്പ് അ​പ​ക​ട​ര​മാം​വി​ധം ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്കം ത​ട​യു​ന്ന​തി​നാ​യാ​ണ് മൂ​ഴി​യാ​ർ ഡാം ​തു​റ​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​യ​തി​ന് ശേ​ഷം മാ​ത്ര​മേ ഡാം ​തു​റ​ക്കു​ക​യു​ള്ളു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ സം​ഭ​ര​ണി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഐ​സ്ഇ​ബി ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഉ​ണ്ടാ​യ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും കെ​എ​സ്ഇ​ബി പ​രി​ഹ​രി​ച്ച​താ​യി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കേ​ണ്ടി വ​ന്നാ​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് തീ​രു​മാ​ന​മാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​നി​ശാ​ന്തി​നി,

അ​ടൂ​ർ ആ​ർ​ഡി​ഒ എ​സ്.​ഹ​രി​കു​മാ​ർ, ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ, എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ.​എ​ബി സു​ഷ​ൻ, ഡി​എ​ഫ്ഒ കെ.​ഹ​രി​കു​മാ​ർ, ഡി​ഡി​പി, ജോ​യി​ന്‍റ് ആ​ർ​ടി​ഒ, ത​ഹ​സീ​ൽ​ദാ​ർ​മാ​ർ, ഫ​യ​ർ​ഫോ​ഴ്സ്, ഡാം ​സേ​ഫ്റ്റി, ക​ഐ​സ്ഇ​ബി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.