ആ​വ​ശ്യ​മു​ള്ള സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍
Monday, May 17, 2021 10:19 PM IST
റാ​ന്നി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ല്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ക്കു​ന്ന സം​രം​ഭ​ത്തി​ന് സ​പ്ലൈ​കോ​യും കു​ടും​ബ​ശ്രീ​യും ചേ​ര്‍​ന്ന് തു​ട​ക്കം കു​റി​ക്കു​ന്നു. റാ​ന്നി പ​ഴ​വ​ങ്ങാ​ടി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.
സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ 10 കി​ലോ മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. 20 കി​ലോ​ഗ്രാം വ​രെ തൂ​ക്ക​മു​ള്ള വ​സ്തു​ക്ക​ളാ​ണ് ഓ​ണ്‍ ലൈ​നാ​യി കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഫോ​ണ്‍, വാ​ട്ട്‌​സ് ആ​പ്പ് വ​ഴി ഓ​ര്‍​ഡ​റു​ക​ള്‍ ന​ല്‍​കാം. സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​നു​ള്ള വാ​ഹ​ന കൂ​ലി ബി​ല്ലി​നോ​ടൊ​പ്പം ത​ന്നെ ഈ​ടാ​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ല​ഭി​ക്കു​ന്ന ഓ​ര്‍​ഡ​റു​ക​ള്‍ അ​ന്നേ ദി​വ​സം ഉ​ച്ച​യ്ക്ക് ശേ​ഷ​വും ഒ​ന്നി​നു ശേ​ഷം വ​രു​ന്ന ഓ​ര്‍​ഡ​റു​ക​ള്‍ തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കും.
സ​പ്ലൈ​കോ വ​ഴി സ​ബ്‌​സ്ഡി നി​ര​ക്കി​ല്‍ ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഡോ​ര്‍ ഡെ​ലി​വ​റി സേ​വ​നം ല​ഭ്യ​മ​ല്ല. വാ​ഹ​ന കൂ​ലി നി​ര​ക്കും ഓ​ര്‍​ഡ​റു​ക​ള്‍ ന​ല്‍​കേ​ണ്ട ഫോ​ണ്‍, വാ​ട്ട്‌​സ് ആ​പ്പ് ന​മ്പ​രും ചു​വ​ടെ ചേ​ര്‍​ക്കു​ന്നു. ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ വ​രെ-40 രൂ​പ, ര​ണ്ടു കി​ലോ​മീ​റ്റി​ന് മു​ക​ളി​ല്‍ അ​ഞ്ചു വ​രെ- 60 രൂ​പ. അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ മു​ത​ല്‍ 10 വ​രെ 100 രൂ​പ. ഫോ​ണ്‍ ന​മ്പ​ര്‍: റാ​ന്നി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്: 9446189052. കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍: 9207599528.