ക​ഞ്ചാ​വ് ശേഖരം പിടികൂടി
Thursday, June 10, 2021 10:06 PM IST
മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം ആ​ഞ്ഞി​ലി​ത്താ​നം മാ​മ​ണ​ത്ത് ഭാ​ഗ​ത്ത് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. മാ​മ​ണ​ത്ത് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കു​റ്റി​ക്കാ​ടു​ക​ൾ​ക്ക് ഇ​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.
ഏ​ഴു ഗ്രാം ​ക​ഞ്ചാ​വ് അ​ട​ങ്ങി​യ 72 പോ​ളി​ത്തി​ൻ ക​വ​റു​ക​ളി​ൽ ഉ​ള്ള​ട​ക്കം ചെ​യ്ത് ഒ​രു പ്ലാ​സ്റ്റി​ക് ടി​ന്നി​ൽ അ​ട​പ്പി​ട്ട് അ​ട​ച്ച് ഭ​ദ്ര​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ആ​കെ 504 ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ശാ​ല​മാ​യ റ​ബ​ർ തോ​ട്ട​ത്തി​ൽ ലോ​ക്ഡൗ​ൺ പ്ര​മാ​ണി​ച്ച് കൃ​ഷി ഇ​റ​ക്കി​യി​രു​ന്നി​ല്ല. പ്ര​ദേ​ശ​ത്ത് കു​റ്റി​ക്കാ​ടു​ക​ൾ വ​ള​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
വെ​ള്ളം ക​ട​ക്കാ​ത്ത രീ​തി​യി​ൽ അ​തീ​വ ഭ​ദ്ര​മാ​യ നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന​ത്. വി​ല്പ​ന​യ്ക്കാ​യി ക്ര​മീ​ക​രി​ച്ച രീ​തി​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് പാ​യ്ക്ക​റ്റു​ക​ൾ. ഗ്രാ​മി​ന്‍റെ ഒ​രു ക​വ​ർ ക​ഞ്ചാ​വി​ന് 1000 രൂ​പ​യാ​ണ് വി​ല ഈ​ടാ​ക്കി വ​രു​ന്ന​തെ​ന്നാ​ണ് ല​ഭി​ച്ച വി​വ​രം. മു​ന്തി​യ ഇ​നം ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല വ​രും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ൻ ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു.
റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഇ.​ജി സു​ശീ​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ജി​ത് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ചി​റ്റാ​ർ: സി​പി​എം പാ​മ്പി​നി ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.സി​പി​എം പെ​രു​നാ​ട് ഏ​രി​യാ ക​മ്മി​റ്റി​യം​ഗം എം.​എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ജി തോ​പ്പി​ൽ, പാ​മ്പി​നി ഗീ​ത സു​രേ​ന്ദ്ര​ൻ, ബാ​ല മു​ര​ളി അ​ണി​യ​റ, ഓ​മ​ന ശ്രീ​ധ​ര​ൻ, രാ​ജു പ​ള​ളി​പ്പ​റ​മ്പി​ൽ, ബി​നു ലാ​ൽ, സു​നി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.